സംസ്ഥാന സ്കൂള്‍ കായികമേളയില്‍ എറണാകുളത്തിന്‍റെ ചിറകടിയൊച്ച; ദേശീയ റെക്കോര്‍ഡുകള്‍ പ‍ഴങ്കഥയാക്കി കൗമാര കേരളം

പാല: സംസ്ഥാന സ്കൂള്‍ കായികമേളയുടെ ആദ്യദിനത്തില്‍ എറണാകുളം കുതിപ്പ് തുടങ്ങി. ഏഴ് ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ 23 പോയിന്റോടെ എറണാകുളം ലീഡ് നേടിയിട്ടുണ്ട്. 16 പോയിന്റുള്ള പാലക്കാടാണ് രണ്ടാം സ്ഥാനത്ത്.

ദേശീയ റെക്കോര്‍ഡുകള്‍ തകരുന്നു

മീറ്റിന്റെ ആദ്യദിനം രാവിലെ തന്നെ ദേശീയ റെക്കോര്‍ഡ് മറികടന്ന രണ്ട് പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ പറളി സ്‌കൂളിലെ പി എന്‍ അജിത്തും സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ അനുമോള്‍ തമ്പിയുമാണ് ദേശീയ റെക്കോഡിനേക്കാള്‍ മികച്ച സമയത്തില്‍ ഫിനിഷ് ചെയ്തത്.

14:48.40 സെക്കന്‍ഡിലായിരുന്നു റെക്കോഡ് ഫിനിഷ്. 3000 മീറ്ററില്‍ 9:50.89 സെക്കന്‍ഡിലായിരുന്നു അനുമോള്‍ തമ്പിയുടെ റെക്കോഡ് ഫിനിഷ്.

ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ മനീട് സ്‌കൂളിലെ കെ എം ശ്രീകാന്തിന്റെ വകയാണ് ആദ്യ മീറ്റ് റെക്കോഡ്. 7.05 മീറ്ററാണ് ശ്രീകാന്ത് ചാടിയത്.

പത്ത് പോയന്റുമായി തിരുവനന്തപുരമാണ് മൂന്നാം സ്ഥാനത്ത്. കോഴിക്കോട് (9), കോട്ടയം (3), പത്തനംതിട്ട (1), ആലപ്പുഴ (1) എന്നിവരാണ് പിറകില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News