ക്രിക്കറ്റ് ലോകത്ത് എബിഡി കൊടുങ്കാറ്റ്; ഒരൊറ്റ ഇന്നിംഗ്‌സിലൂടെ കൊഹ്‌ലിയേയും പിന്നിലാക്കി റാങ്കിംഗില്‍ വിസ്മയം തീര്‍ത്തു

ദുബൈ: വിരാട് കോഹ്‌ലിയും എ ബി ഡിവില്ലേഴ്‌സും സ്റ്റീവ് സ്മിത്തും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരാണ്. ആരാണ് മുന്നിലെന്ന കാര്യത്തില്‍ ആരാധകര്‍ തമ്മില്‍ നല്ല തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ താരം ആരെന്ന കാര്യത്തില്‍ വലിയ തര്‍ക്കമുണ്ടാകില്ല. 360 ഡിഗ്രി കറങ്ങിനിന്ന് അതിര്‍ത്തിക്കുമുകളിലൂടെ പന്തിനെ പറത്തുന്ന എ ബി ഡിയെ അത്ഭുതമെന്നാണ് പലരും വിശേഷിപ്പിക്കുന്നത്.

അത്ഭുത ഇന്നിംഗ്സ്

നീണ്ടകാലത്തെ പരിക്കില്‍ നിന്ന് മോചിതനായെത്തിയ ഡിവില്ലേഴ്‌സ് അത്ഭുതം പുറത്തെടുക്കുന്നതിനാണ് കഴിഞ്ഞ ദിവസം ലോകം സാക്ഷ്യം വഹിച്ചത്. ബംഗ്ലാ ബൗളര്‍മാരെ അതിര്‍ത്തിക്ക് മുകളിലൂടെ പറത്തി ടീമിനെ വിജയത്തിലെത്തിച്ച എബിഡിയുടെ ഇന്നിംഗ്‌സിന്റെ പകിട്ട് ഇനിയും മങ്ങിയിട്ടില്ല.

അതിനിടയിലാണ് ആ ഇന്നിംഗ്‌സിന്റെ മികവിലൂടെ ലോകക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന പട്ടവും ഡിവില്ലേഴ്‌സ് പിടിച്ചെടുത്തിരിക്കുകയാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് എബിഡിയുടെ കുതിപ്പ്.

ഒന്നാം സ്ഥാനത്തുള്ള ഡിവില്ലിയേഴ്‌സിന് 877 പോയിന്റാണ് ഉള്ളത്. 865 പോയിന്റുള്ള വിരാട് കോഹ്‌ലി രണ്ടാം സ്ഥാനത്തും 865 പോയിന്റുള്ള ഡേവിഡ് വാര്‍ണ്ണര്‍ മൂന്നാം സ്ഥാനത്തുമാണ്.

പാക്കിസ്ഥാന്‍ ഓപ്പണര്‍ ബാബര്‍ അസം നാലാം സ്ഥാനത്തും ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പറും ഓപ്പണറുമായ ക്വിന്റണ്‍ ഡിക്കോക്ക് അഞ്ചാം സ്ഥാനത്തുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News