സൂര്യന് കീ‍ഴിലുള്ള എല്ലാത്തിലും തീര്‍പ്പുണ്ടാക്കുന്നത് കോടതിയാണെന്ന് ധരിക്കരുത്; നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതിയെക്കാള്‍ അധികാരമുണ്ടെന്നത് മറക്കരുത്; രൂക്ഷപ്രതികരണവുമായി സ്പീക്കര്‍

കലാലയ രാഷ്ട്രീയം നിരോധിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ വിമര്‍ശനവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തി. കോടതി വിധി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി.

നിയമനിര്‍മ്മാണ സഭകളുടെ അധികാരം

ജനാധ്യപത്യത്തില്‍ കോടതികളെക്കാളും അധികാരം നിയമനിര്‍മ്മാണസഭകള്‍ക്കുണ്ടെന്ന കാര്യം മറക്കരുതെന്നും സ്പീക്കര്‍ വ്യക്തമാക്കി. യുകിതരഹിതമായ അഭിപ്രായമാണ് ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

സൂര്യന് കീ‍ഴിലുള്ള എല്ലാത്തിലും തീര്‍പ്പുണ്ടാക്കുന്നത് കോടതിയാണെന്ന് ധരിക്കരുത്. അങ്ങനെ ചിന്തിക്കുന്നത് അബദ്ധമാണെന്നും ശ്രീരാമകൃഷ്ണന്‍ ചൂണ്ടികാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here