മാധവന്‍ ദീപാവലി ആഘോഷിച്ചത് ഇങ്ങനെ

വിക്രം വേദയെന്ന് ചിത്രം തീയേറ്ററുകളില്‍ തകര്‍ത്തോടിയതിന്റെ സന്തോഷത്തിലാണ് മാധവനിപ്പോള്‍.

തെന്നിന്ത്യന്‍ സിനിമകളില്‍ മാത്രമല്ല ത്രീ ഇഡിയറ്റ്‌സ്, തനു വെഡ്‌സ് മനു എന്നീ സിനിമകളിലൂടെ ബോളിവുഡിലും പ്രിയങ്കരനായിരിക്കുകയാണ് മാഡി. എല്ലാം കൊണ്ടും മാധവന് നല്ല സമയമാണെന്ന് അരാധകര്‍ പറയുന്നു.

അതിനിടെ ദീപാവലി ആഘോഷങ്ങള്‍ക്ക് കൂട്ടായി ഒരു പുതിയ താരം കൂടി മാഡിയുടെ വീട്ടിലെത്തി.

ഇന്ത്യന്‍ റോഡ്മാസ്റ്ററാണ് മാഡി സ്വന്തമാക്കിയത്

ഇന്ത്യന്‍ മോട്ടോര്‍ സൈക്കിളിന്റെ ഏറ്റവും വിലക്കൂടിയ മോഡലായ ഇന്ത്യന്‍ റോഡ്മാസ്റ്ററാണ് മാഡി സ്വന്തമാക്കിയത്. അമേരിക്കന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നിര്‍മാതാക്കളിലൊരാളാണ്.

2015 ലാണ് ക്രൂയിസര്‍ മോട്ടോര്‍സൈക്കിളായ റോഡ്മാസ്റ്ററിനെ കമ്പനി ഇന്ത്യയിലെത്തിച്ചത്.
കാറുകളെ അനുസ്മരിപ്പിക്കുന്ന ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം, എല്‍ ഇ ഡി ലൈറ്റുകള്‍, സെന്‍ട്രല്‍ ലോക്കിങ്, ക്രൂസ് കണ്‍ട്രോള്‍, സെന്‍ട്രല്‍ ലോക്കിങ്, കീലെസ് ഇഗ്‌നിഷന്‍ എന്നീ സവിശേഷതകളാണ് റോഡ്മാസ്റ്ററിലുള്ളത്.

1181 സിസിവി ട്വിന്‍ എയര്‍കൂള്‍ഡ് എന്‍ജിനാണ് ഈ ക്രൂയിസര്‍ ബൈക്കിലെ പവര്‍ഹൗസ്. ഏതാണ്ട് 38 ലക്ഷം രൂപയോളം വരും ഈ ബൈക്കിന്റെ വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel