കൈരളിയിലെ മാന്യ മഹാജനങ്ങളിലെ മത്സരാര്‍ഥിയെ നേരിട്ട് കാണണമെന്ന് എംഎ യൂസഫലി; അമ്പരപ്പ് മാറാതെ ജെയ്‌സണ്‍

കേരളത്തിലെ മികച്ച വാഗ്മികളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കൈരളി ടിവി ഒരുക്കുന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയെ കാണെമെന്ന് എംഎ യൂസഫലി.

കാസര്‍കോട് സ്വദേശിയായ ജെയ്‌സണ്‍ മുകുളേല്‍ റിയാലിറ്റി ഷോയുടെ മൂന്നാമത്തെ എപ്പിസോഡായ അമളി റൗണ്ടില്‍ തന്റെ അനുഭവം പങ്കുവെച്ചു.

ലുലു മാള്‍ ആണന്നു കരുതി തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തിയ ജെയ്‌സണ്‍ ടാപ്പില്‍ നിന്നും വെള്ളമെടുക്കാന്‍ ശ്രമിച്ചു.

എന്നാല്‍ ഒട്ടോമാറ്റിക്ക് മോഷന്‍ സെന്‍സറില്‍ പ്രവര്‍ത്തിക്കുന്ന ടാപ്പില്‍ നിന്നും വെള്ളം ലഭിച്ചില്ല. ഇതു കണ്ട കുട്ടുകാരന്‍ കബളിപ്പിക്കാനായി ഒരു പണി ഒപ്പിച്ചു. ടാപ്പിന് താഴെ കൈ കാണിച്ചിട്ട് യൂസഫലി വെള്ളം താ എന്നു പറഞ്ഞാല്‍ മതിയെന്ന് അറിയിച്ചു.

മോഷന്‍ സെന്‍സര്‍ ഉള്ള ടാപ്പ് ഉടന്‍ പ്രവര്‍ത്തിച്ചു. പക്ഷെ കൂട്ടുകാരന്‍ തന്നെ കളിപ്പിക്കുക ആയിരുന്നുവെന്ന് പിന്നീടാണ് ജെയ്‌സണ്‍ അറിഞ്ഞത്. ഈ കഥ നര്‍മ്മമധുരമായി റിയാലിറ്റി ഷോയില്‍ ജെയ്‌സണ്‍ അവതരിപ്പിച്ചു.

ഇതറിഞ്ഞ യൂസഫലി ജെയ്‌സണെ നേരിട്ട് കാണാന്‍ താത്പര്യം പ്രകടിപ്പിക്കുയായിരുന്നു.

യൂസഫലി നേരിട്ട് കാണണമെന്ന് പറഞ്ഞതിലുള്ള സന്തോഷത്തിലാണ് ജെയ്‌സണിപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here