നെയ്മറിന് കുരുക്ക് മുറുകുന്നു; പിഴയായി നല്‍കേണ്ടി വരിക 1.5 ദശലക്ഷം ഡോളര്‍

സ്വത്ത് വിവിരം മറച്ചുവെച്ച് നികുതി നല്‍കുന്നതില്‍ നിന്നും രക്ഷപെട്ട ബ്രസീലിയന്‍ സൂപ്പര്‍ താരത്തിനെതിരെ നിയമത്തിന്റെ കുരുക്ക് മുറുകുന്നു.

9.7 കോടി രൂപ പിഴ വിധിച്ചു

ബ്രസീല്‍ കോടതി കഴിഞ്ഞ ദിവസം 1.5 ദശലക്ഷം ഡോളര്‍ ഏകദേശം 9.7 കോടി രൂപ പിഴ വിധിച്ചു.

പ്രതിഫലം, സ്വന്തം ചിത്രങ്ങളുടെ പകര്‍പ്പവകാശം തുടങ്ങി വിവിധയിനങ്ങളില്‍ നിന്നായി 27.5 ശതമാനം വ്യക്തിഗത നികുതി നല്‍കണമെന്നിരിക്കേ യാഥാര്‍ഥ്യം മറച്ചുവച്ച് 15 ശതമാനം മാത്രമാണ് നെയ്മര്‍ നികുതി നല്‍കിയത്.

കൂടാതെ വിചാരണവേളയില്‍ നെയ്മറും അഭിഭാഷകനും ചേര്‍ന്ന് കോടതിയെ കബളിപ്പിച്ച് വിചാരണ കാലാവധി നീട്ടിക്കൊണ്ടു പോയതായും മജിസ്‌ട്രേറ്റ് പറഞ്ഞു.

2013ല്‍ സാനേറാസില്‍നിന്നു ബാഴ്‌സയിലേക്ക് മാറിയപ്പോള്‍ ലഭിച്ച പ്രതിഫലത്തുക കുറച്ചുകാണിച്ചതായും ആരോപണമുണ്ട്.

പ്രതിഫലത്തില്‍ 40 ശതമാനം മുടക്കിയ ബ്രസീലിയന്‍ സൂപ്പര്‍മാര്‍ക്കറ്റ് കമ്പനിയായ ഡിഐഎസ് ആണ് നെയ്മറിനെതിരെ ആരോപണവുമായി ആദ്യം രംഗത്തെത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here