വെര്‍ച്ച്വല്‍ റിയാലിറ്റി 360 റൗണ്ട് ക്യാമറയുമായി സാംസങ്ങ്

വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റുകള്‍ വ്യാപകമായതോടെ 360 ഡിഗ്രീ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ആവശ്യക്കാരേറെയാണ്.
ഈ അവസരത്തില്‍ സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ താരം സാംസങ്ങും വെര്‍ച്ച്വല്‍ റിയാലിറ്റി ക്യാമറ അവതരിപ്പിക്കുകയാണ്.

360 റൗണ്ട് ക്യാമറയാണ് സാംസങ്ങ് അവതരിപ്പിച്ചിരിക്കുന്നത്. മികച്ച വെര്‍ച്ച്വല്‍ റിയാലിറ്റി ആവശ്യപ്പെടുന്ന പ്രൊഫഷണലുകള്‍ക്കും ഉന്നത നിലവാരമുളള 3ഡി ഉളളടക്കം വികസിപ്പിക്കാനും സ്ട്രീമിങ്ങ് ചെയ്യുന്നതിനുമുളള പുതിയ ക്യാമറയാണ് സാംസങ്ങ് അവതരിപ്പിച്ചിരിക്കുന്നത്.

സാംസങ്ങ് ഡവലപ്പര്‍ കോണ്‍ഫറന്‍സ് (SDC 2017)ല്‍ പ്രഖ്യാപിച്ച സാംസങ്ങ് 360 റൗണ്ട് ക്യാമറയില്‍ 17 ലെന്‍സുകളാണ് ഉളളത്. ഇതില്‍ എട്ട് സ്റ്റീരിയോ ജോഡികള്‍ തിരശ്ചീനമായി നിലകൊളളുന്നു.

ഒരു ലാന്‍സ് ലൈവ് സ്ട്രീം 4K 3ഡി വീഡിയോ, സ്പേഷ്യല്‍ ഓഡിയോ, എന്നിവയില്‍ 3ജി ഇമേജുകള്‍ സൃഷ്ടിക്കുന്നു.

360 റൗണ്ട്, ഹൈ ക്വാളിറ്റിയുളള 3ഡി ഇമേജുകള്‍ വാഗ്ദാനം ചെയ്യുന്നു. 17 ജോഡി ലെന്‍സ് ഉള്‍പ്പെടുത്തി 360 ഡിഗ്രീ ഇമേജുകള്‍ നല്‍കുന്നു. കൂടാതെ കണ്ട്രോള്‍ സോഫ്റ്റ്വയര്‍ ഉപയോഗിച്ച് ലൈവ് സ്ട്രീമിങ്ങും സാധ്യമാക്കുന്നു.

ചൂട് കുറയ്ക്കാനായി ഒരു യൂണിബോഡി ചേസും ഉപയോഗിക്കുന്നു. അനാവശ്യമായ ഷൂട്ടിങ്ങിനു ശേഷവും വൈദ്യുതി ഉപയോഗത്തെ കുറയ്ക്കാന്‍ കോംപാക്ട് ഡിസൈന്‍ സഹായിക്കുന്നു.

കൂടാതെ ഇത് 360 റൗണ്ട് ഐപി651 പൊടിയും വാട്ടര്‍ റെസിസ്റ്റന്റും ആണ്. 360 റൗണ്ട് ഡിസൈന്‍ ഉളളതിനാല്‍ മൈക്ക് പോലുളള മറ്റു ഉപകരണത്തില്‍ ബന്ധിപ്പിക്കുവാനും വലിയ ഫയലുകള്‍ സംരക്ഷിക്കുന്നതിനും ക്യാമറകൊണ്ട് സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News