എത്ര മനോഹര മൂകമീ കാനനം
എത്ര ശാശ്വത നീലമീ വാനം
എന്‍ വഴി മുട്ടി നില്‍ക്കുന്നിവിടെ
എന്തിനിന്നിനി മുന്നോട്ട് പോകണം
റോബര്‍ട്ട് ലീഫ്രോസ്റ്റിന്റെ പ്രശസ്തമായ കവിതയ്ക്ക് കടമ്മനിട്ടയുടെ മലയാള പരിഭാഷ ഇങ്ങനെയായിരുന്നു.വനഭംഗിയില്‍ ഭ്രമിച്ചു പോയ കവി ഇനി എങ്ങും പോകാതെ ഇവിടെ കിടന്നു മരിച്ചു കൊള്ളാമെന്നു പറയുന്നിടത്ത് കവിത തീരുന്നു.
വനഭംഗികള്‍ കവികള്‍ക്ക് കവിതയെഴുതാനുള്ള വിഭവം മാത്രമല്ലെന്ന് പുതിയ പഠനം. അമേരിക്കയിലെ മാക്‌സ്പ്‌ളാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ ഡെവലപ്പ്‌മെന്റ് നടത്തിയ പഠനത്തിലാണ് കാടരികുകളില്‍ താമസിക്കുന്നതിന്റെ ഗുണങ്ങള്‍ വെളിവായത്.
സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞ പുതിയ ലോകക്രമത്തില്‍ നഗര ജീവിതത്തേക്കാള്‍ മെച്ചം കാടരരുകുകളിലെ ജീവിതമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വികാരങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗമായ അമിഗ്ദലയുടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കാന്‍ പ്രകൃതിയോടൊത്തിണങ്ങിയ ജീവിതം സഹായിക്കുമെന്നാണ് കണ്ടെത്തല്‍.സമ്മര്‍ദ്ദം,ഉല്‍ക്കണ്ഠ, വിഷാദം തുടങ്ങിയവ അതി ജീവിക്കാന്‍ പ്രകൃതി ജീവിതം ഉപകരിക്കും.
നഗരങ്ങളിലും ഗ്രാമങ്ങളിലും കാടരികുകളിലും താമസിക്കുന്നവരില്‍ നടത്തിയ പഠനങ്ങളില്‍ കാടരികുകളില്‍ താമസിക്കുന്നവരാണ് കൂടുതല്‍ സന്തോഷവാന്‍മാരെന്നും കണ്ടെത്തി.

Get real time update about this post categories directly on your device, subscribe now.