
ദില്ലി: മലിനീകരണത്തെ തുടര്‍ന്നുണ്ടാകുന്ന രോഗങ്ങള്‍ കാരണം ലോകത്ത് ഒരു വര്‍ഷം 9 മില്യണ്‍ ജനങ്ങളാണ് മരിക്കുന്നത്.
ഇതില്‍ 2.51 മില്യണ്‍ ജനങ്ങള്‍ മരിക്കുന്നത് ഇന്ത്യയിലും. മെഡിക്കല്‍ ജേര്‍ണലായ ദി ലാന്‍സെറ്റ് ആഗോളതലത്തില്‍, 2015 മുതല്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍.
ചൈനയാണ് ഇന്ത്യക്ക് പിന്നിലുള്ളത്
എയിഡ്‌സ്, ക്ഷയം, മലേറിയ മൂലമുള്ളമുള്ള മരണങ്ങളെക്കാള്‍ കൂടുതലാണ് മലിനീകരണത്തെ തുടര്‍ന്ന് ഉണ്ടാകുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ മലിനീകരണം ഉണ്ടാകുന്നതും ഇന്ത്യയില്‍ തന്നെ.
ഇന്ത്യയില്‍ 1.81 മില്യണ്‍ ആള്‍ക്കാരും മരിച്ചത് വായൂ മലിനീകരണത്തെ തുടര്‍ന്നാണ്. ഭൂരിഭാഗം മരണങ്ങളും സംഭവിച്ചിട്ടുള്ളത് പകര്‍ച്ചവ്യാധികളല്ലാത്ത അസുഖങ്ങള്‍ മൂലം.
മലിനമായ വായുവിലൂടെയും, ജലത്തിലൂടെയും മറ്റും ഉണ്ടായ ഹ്ദൃരോഗം, സ്‌ട്രോക്ക്, ശ്വാസകോശ ക്യാന്‍സര്‍ തുടങ്ങിയവയാണ് മരണങ്ങള്‍ക്കു പിന്നില്‍. മലിനീകരണത്തെ കുറിച്ചുള്ള അവബോധമുണ്ടാക്കുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം.
ചൈനയാണ് ഇന്ത്യക്ക് പിന്നിലുള്ളത്, 2015ല്‍ 1.58 ജനങ്ങളാണ് ചൈനയില്‍ മരിച്ചത്.
പാക്കിസ്ഥാന്‍, നൈജീരിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും മലിനീകരണത്തെ തുടര്‍ന്നുള്ള
മരണങ്ങളില്‍ ഇന്ത്യയ്ക്ക് തൊട്ടടുത്ത് തന്നെയുണ്ട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here