കട്ട റൊമാന്റിക്ക് മൂഡില്‍ കോഹ്‌ലിയും അനുഷ്‌കയും; സംഭവം വൈറലോടു വൈറല്‍

അനുഷ്‌കയും കോഹ്ലിയും എന്നു വിവാഹം കഴിക്കും എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഇരുവരെയും ചേര്‍ത്ത് വിരുഷി എന്ന പ്രയോഗപോലും ഇവര്‍ ഉണ്ടാക്കിക്കഴിഞ്ഞു. ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന സന്ദര്‍ഭങ്ങളെല്ലാം ആരാധകര്‍ ആഘോഷമാക്കുകയാണ്.

ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയാണ് ഇരുവരും

അതിനിടെ ഇരുവരും വിവാഹ വേഷം അണിഞ്ഞുകൊണ്ടുള്ള പരസ്യവും എത്തി. ഇരുവരുടേയും ബന്ധത്തിന്റെ തീവ്രതയാണ് പരസ്യത്തിലൂടെയും അവര്‍ പറയുന്നത്.

വിവാഹത്തിന് ഒരുങ്ങി നില്‍ക്കുകയാണ് ഇരുവരും എന്ന് ആരാധകര്‍ക്ക് സൂചന നല്‍കി കൊണ്ട് കൂടിയാണ് മാന്യവര്‍ മോഹ്യന്റെ പരസ്യം.

ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയാണ് ഇരുവരും. വിവാഹിതരാവുന്ന വധൂവരന്മാര്‍ എന്ത് പ്രതിജ്ഞകളാകും പരസ്പരം എടുക്കുക എന്ന് ഊഹിച്ച് പറയുകയാണ് അനുഷ്‌കയും കോഹ് ലിയും.

മാസത്തില്‍ 15 ദിവസം പാചകം ചെയ്യാമെന്നും, ഭക്ഷണത്തെ കുറിച്ച് പരാതി പറയില്ലെന്നുമാണ് കോഹ് ലിയുടെ ഒരു ഉറപ്പ്.

കോഹ് ലിയുടെ എല്ലാ പാസ് വേര്‍ഡുകളും സൂക്ഷിച്ചോളാമെന്ന് അനുഷ്‌ക. എന്നാല്‍ തമാശയെല്ലാം വിട്ട്, എന്നും സംരക്ഷിച്ചോളാം എന്ന് കോഹ് ലി അനുഷ്‌കയോട് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here