വിജയ്‌യുടെ വെള്ളിത്തിരയിലെ 25 വര്‍ഷം ആഘോഷമാക്കി ഒരു സംഘം ചെറുപ്പക്കാര്‍; വീഡിയോ ഹിറ്റ്

തമിഴ് സൂപ്പര്‍ താരം വിജയുടെ ചിത്രം മെര്‍സല്‍ തീയേറ്ററില്‍ എത്തിയതിന്റെ ആവേശത്തിലാണ് കേരളത്തിലെ ആരാധകര്‍.
സിനിമയുടെ പ്രദര്‍ശനത്തിനോട് അനുബന്ധിച്ച് മ്യൂസിക്ക് വീഡിയോയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. വിജയ്‌യുടെ അഭിനയജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷം കൂടിയാണീ വീഡിയോ.

ജേര്‍ണി ഓഫ് ദ ലെജന്‍ഡ് എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക്ക് വീഡിയോ ഇതിനോടകം റെക്കോര്‍ഡ് പ്രേക്ഷകരാണ് കണ്ടിരിക്കുന്നത്.

നഹാസ് നൗഷാദാണ് പാട്ട് എഴുതി സംഗീതം നല്‍കിയിരിക്കുന്നത്.

തമിഴ് ഹിറ്റ് ഗായകന്‍ രാഹുല്‍ നമ്പ്യാരാണ് പാട്ട് പാടിയിരിക്കുന്നത്. അനീസ് ബഷീറാണ് സംവിധാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News