സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍ സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പുസ്തക വിതരണം; വിദ്യാഭ്യാസവകുപ്പിന്റെ അനുമതിയില്ലാതെ നടന്ന പുസ്തക വിതരണം അന്വേഷിക്കുമെന്ന്  വിദ്യാഭ്യാസമന്ത്രി

കോഴിക്കോട് :സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍ സ്‌കൂളുകളില്‍ സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പുസ്തക വിതരണം. വിദ്യാഭാരതിയുടെ പുസ്തകങ്ങളാണ് ആര്‍എസ്എസ് അനുകൂല അധ്യാപകര്‍ സ്‌കൂളുകളില്‍ വിതരണം ചെയ്യുന്നത്.

ചരിത്രം വളച്ചൊടിച്ചും ആര്‍ എസ് എസ് നേതാക്കളെ വീരപുരുഷന്മാരാക്കിയുമാണ് പുസ്തകത്തിന്റെ ഉളളടക്കം. വിദ്യാഭ്യാസവകുപ്പിന്റെ അനുമതിയില്ലാതെ നടന്ന പുസ്തക വിതരണം അന്വേഷിക്കാന്‍ വിദ്യാഭ്യാസമന്ത്രി നിര്‍ദ്ദേശം നല്‍കി.

കോഴിക്കോട് കൊയിലാണ്ടിയിലുളള സ്‌കൂളുകളിലാണ് ആര്‍ എസ് എസ് വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ പുസ്തകങ്ങള്‍ വ്യാപകമായി വിതരണം ചെയ്തത്. നാലുമുതല്‍ പത്ത് വരെ ക്ലാസുകളിലെ കുട്ടികള്‍ക്കുളള സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവിലായിരുന്നു പുസ്തക വിതരണം.

ചരിത്രത്തെ വളച്ചൊടിക്കുന്നതും സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതുമാണ് പുസ്തകങ്ങള്‍. ആര്‍ എസ് എസ് നേതാക്കളെ മഹത്വവത്ക്കരിക്കുന്ന പുസ്തകങ്ങളില്‍ അര്‍ദ്ധസത്യവും അസത്യവുമാണ് ഉളളടക്കം. പുസ്തക വിതരണത്തിനെതിരെ രക്ഷിതാക്കളും അധ്യാപകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ഇല്ലാതെയാണ് പുസ്തകവിതരണമെന്നും സ്‌കോളര്‍ഷിപ്പ് പരീക്ഷയെന്നും സ്‌കൂള്‍ അധികൃതരും വ്യക്തമാക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ വിദ്യാഭാരതിക്ക് കീഴിലെ സ്‌കൂളുകളില്‍ മാത്രം നടത്തിവന്നിരുന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷ 2016 മുതലാണ് പൊതുവിദ്യാലയങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചത്.

പൊതുവിദ്യാലയങ്ങളിലേക്ക് കൂടി സംഘപരിവാര്‍ ആശയം കടത്തിവിടാനുളള നീക്കത്തിന്റെ ഭാഗമായായിരുന്നു ഇത്. വിഷയം ശ്രദ്ധയില്‍പെട്ട് വിദ്യാഭ്യാസമന്ത്രി പ്രൊ. സി രവീന്ദ്രനാഥ് ഡി പി ഐ യോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News