മോദിയെ മലര്‍ത്തിയടിച്ച് രാഹുലിന്‍റെ പുതിയ ട്വീറ്റ്; മിസ്റ്റര്‍ മോദി വിജയ് ചിത്രം മെര്‍സലില്‍ നിരോധനക്കളി വേണ്ട

ദില്ലി: സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ ഗാന്ധി ഇപ്പോള്‍ സൂപ്പര്‍ സ്റ്റാറായി മാറിയിരിക്കുകയാണ്. മോദിയെ ട്വിറ്റര്‍ ഗോദയില്‍ മലര്‍ത്തിയടിച്ചുള്ള മുന്നേറ്റമാണ് രാഹുല്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം അമിത് ഷായുടെ മകന്‍ ജയ്ഷായുടെ അഴിമതിയുമായി ബന്ധപ്പെട്ട് മോദിയെ ട്രോളിയിരുന്നു.

രാഹുല്‍ രംഗത്തെത്തി

ഇപ്പോഴിതാ വിജയ് ചിത്രം മെര്‍സലിനെതിരായ ബിജെപിയുടെയും മോദി അനുകൂലികളുടേയും വെല്ലുവിളികളെ എതിര്‍ത്തുകൊണ്ട് രാഹുല്‍ രംഗത്തെത്തിയിരിക്കുകയാണ്.

‘മിസ്റ്റര്‍ മോദി, തമിഴ് ഭാഷയുടെയും സംസ്‌കാരത്തിന്റെയും ആഴത്തിലുളള ആവിഷ്‌കാരമാണ് സിനിമ’. അതിനകത്ത് കയറിയുള്ള നിരോധനക്കളിയൊന്നും വേണ്ടെന്നാണ് രാഹുല്‍ ട്വിറ്ററിലൂടെ മോദിയെ ഓര്‍മ്മിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News