ചൈനയിലെ തനത് നാടന്‍ രുചികളുമായി കോഴിക്കോട് ഗേറ്റ് വേ ഹോട്ടല്‍

വിത്യസ്തമായ ചൈനീസ് ഭക്ഷണ വിരുന്ന് കോഴിക്കോടിന് സമ്മാനിക്കുകയാണ് ഗേറ്റ് വേ ഹോട്ടല്‍.വിവര മറിഞ്ഞ് മലയാളികള്‍ക്ക് പുറമെ വിദേശികളും എത്തി തുടങ്ങിയിരിക്കുന്നു ഗേറ്റ് വേ ഹോട്ടലില്‍.

10 ദിവസം നീണ്ടു നില്‍ക്കുന്ന ചൈനീസ് ഭക്ഷണ വിരുന്ന് ഈ മാസം ഒക്ടോബര്‍ 29ന് അവസാനിക്കും.ചൈനയിലെ തനത് നാടന്‍ രുചികളുമായി കോഴിക്കോട് ഗേറ്റ് വേ ഹോട്ടല്‍ ഒരുങ്ങിയിരിക്കുന്നു.

മലയാളികള്‍ക്ക് അതില്‍ പ്രധാനമായും കോഴിക്കോട്ട്ക്കാര്‍ക്ക് ഭക്ഷണത്തിനോടുള്ള പ്രിയം അത് വേറെ ഒന്നുതന്നെയാണ്. സല്‍ക്കാര പ്രിയരായ കോഴിക്കോട്ടുക്കാരെ ചൈനീസ് വിഭവങ്ങള്‍ കൊണ്ട് സല്‍ക്കരിക്കുകയാണ് ഗേറ്റ് വേ.

വിഭവ സമൃദ്ധമായ നിരവധി ചൈനീസ് ഭക്ഷണങ്ങളാണ് ഗേറ്റ് വേ ഭക്ഷണ പ്രേമിക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ അറിയപ്പെടുന്ന ചൈനീസ് ഷെഫ് മനുവാണ് ഈ വിരുന്നിന് നേതൃത്വം നല്‍കിയിരിക്കുന്നത്.

ഭക്ഷണ വിരുന്ന് അറിഞ്ഞ് മലയാളികള്‍ക്ക പുറമെ വിദേശികളും എത്തി തുടങ്ങിയിരിക്കുന്നു.ചൈനയിലെ വെജിറ്റേറിയന്‍ ഭക്ഷണങ്ങളും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളും ഫുഡ് ഫെസ്റ്റിനലില്‍ അണിനിരത്തിയിട്ടുണ്ട്.

ഉപ്പിലിട്ട നെല്ലിക്കയും കാരറ്റും മലയാളികള്‍ക്ക് പ്രിയ മേറിയതാണ്. അതുകൊണ്ട് തന്നെ ചൈനീസ് വിഭവങ്ങളുടെ കൂടെ ഉപ്പിലിട്ടതും ഉള്‍പ്പെടുത്തിയിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel