അഴിമതിക്കാരുടെ പേരുകള്‍ വെളിപ്പെടുത്തിയാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് തടവ്; രാജസ്ഥാനില്‍ വിവാദ നിയമം വരുന്നു; അഴിമതി കേസുകള്‍ അന്വേഷിക്കാന്‍ അനുമതി ആവശ്യം

ജയ്പൂര്‍: രാജസ്ഥാനില്‍ വിവാദ നിയമം നടപ്പാക്കാന്‍ ഒരുങ്ങി ബിജെപി സര്‍ക്കാര്‍. സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കോടതികള്‍ സ്വകാര്യ അന്യായങ്ങള്‍ സ്വീകരിക്കുന്നത് തടയുന്നതിനുള്ളതാണ് പുതിയ നിയമം.

തിങ്കളാഴ്ച പരിഗണനക്കു വരുന്ന ഈ ഓഡിനന്‍സ് നിയമം ആയാല്‍ സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ കോടതികള്‍ക്ക് സ്വകാര്യ അന്യായങ്ങള്‍ സ്വീകരിക്കാന്‍ കഴിയാതെ വരും.

മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ പേരുകള്‍ പ്രസിദ്ധീകരിക്കുന്നത് കുറ്റമാക്കാനും വസുന്ധര രാജെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരികയാണ്.

ഇതുസംബന്ധിച്ച് ശിക്ഷാ നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി കഴിഞ്ഞ മാസം ഏഴിന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

200 അംഗ നിയസഭയില്‍ ബി.ജെ.പിക്ക് 162 അംഗങ്ങളുള്ളതിനാല്‍ ഓര്‍ഡിനന്‍സ് പാസാകുന്നതിന് തടസ്സമില്ല.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒരു പൊതുപ്രവര്‍ത്തകനെതിരായ പരാതി അന്വേഷിക്കേണ്ടതുണ്ടോയെന്ന് സംസ്ഥാന സര്‍ക്കാരിനു തീരുമാനിക്കാന്‍ ആറു മാസത്തെ സമയം ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News