കോഴിക്കോട് ഒഴിഞ്ഞ വഴിയില്‍ യുവതിക്ക് നേരെ പീഡനശ്രമം; ആക്രമി സിസിടിവിയില്‍ കുടുങ്ങി; ദൃശ്യങ്ങള്‍ പുറത്തായതോടെ പൊലീസ് സ്വമേധയാ കേസെടുത്തു

കോഴിക്കോട് :യുവതിക്ക് നേരെ പീഡനശ്രമം . പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരേ നടക്കാവ് പോലീസ് സ്വമേധയ കേസെടുത്തു. മാവൂര്‍ റോഡിലേക്ക് പോവുന്ന പോക്കറ്റ് റോഡില്‍ വെച്ച് ജോലി കഴിഞ്ഞു പോവുന്ന യുവതിയെ ആണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

കുട്ടി ബഹളം വെച്ചപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു .ഈ വഴിയില്‍ സ്ഥാപിച്ച ക്യാമറയില്‍ എല്ലാം വ്യക്തമായി കാണാവുന്നതാണ് . പീഡന ശ്രമം നടത്തിയാളുടെ മുഖവും വ്യക്തമാണ്.

പ്രാഥമികമായി നടത്തിയ അന്വേഷണത്തില്‍ ഒക്ടോബര്‍ 18 നാണ് ഈ സംഭവം നടന്നതെന്ന് ബോധ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കുകയുമായിരുന്നുവെന്ന് നടക്കാവ് സി.ഐ ടി.കെ അഷ്റഫ് പറഞ്ഞു.

ഐപിസി 354 വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പോലീസ് സ്വമേധയ കേസെടുത്തിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here