‘സോളാര്‍ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട് ; അതില്‍ ആരും വെപ്രാളപ്പെടേണ്ട’: പിണറായി

തിരുവനന്തപുരം : സോളാര്‍ റിപ്പോര്‍ട്ടിന്മേലുളള തുടര്‍നടപടിയില്‍ ആര്‍ക്കും വെപ്രാളം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമായ സമയമെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.അതില്‍ ആരും വെപ്രാളപ്പെടേണ്ടത് ഇല്ല.

എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ജനജാഗ്രതാ യാത്രയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോളാര്‍ കേസില്‍ എല്‍ഡിഎഫ് സമരത്തെ തുടര്‍ന്നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജുഡിഷ്യല്‍ കമ്മീഷന്‍ അന്വേഷണം പ്രഖാപിച്ചത്. ആവശ്യമായ സമയം എടുത്ത ശേഷമാണ് കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ആ റിപ്പോര്‍ട്ടിന്മേലുളള നിയമപരമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News