സംസ്ഥാന സ്‌കൂള്‍ കായികമേള: കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളത്തിന്റെയും പാലക്കാടിന്റെയും ഇഞ്ചോടിഞ്ച് പോരാട്ടം. ദേശീയ റക്കോഡിനെ മറികടക്കുന്ന പ്രകടനങ്ങള്‍ക്കാണ് രണ്ടാം ദിനം സാക്ഷിയായത്.

സ്‌കൂളുകളുടെ പോരാട്ടത്തില്‍ മാര്‍ ബേസിലിനെ പിന്നിലാക്കി പാലക്കാട് കല്ലടി സ്‌കൂളിന്റെ മുന്നേറ്റം. അറുപത്തി ഒന്നാം സംസ്ഥന സ്‌കൂള്‍ കായികമേളയുടെ രണ്ടാം ദിനത്തിലും ആവേശത്തിന് കുറവ് വന്നില്ല.

13 സ്വര്‍ണ്ണത്തിന്റെ യും 7 വെള്ളിയുടയും 11 വെങ്കലത്തിന്റെയും അകമ്പടിയോടെ 971 പോയിന്റുമായി പാലക്കാട് ഒന്നാം സ്ഥാനത്ത് എത്തി. 13 സ്വണ്ണവും 8 വെള്ളിയും 7 വെങ്കലവുമായി 96 പോയിന്റോടെ എറണാകുളം രണ്ടാം സ്ഥാനത്താണ്.

ഇതോടെ ഇക്കുറിയും കിരീടപ്പോരാട്ടം ഫോട്ടോ ഫിനീഷി ആകമെന്ന് ഉറപ്പ്. നടത്തം 100 മീറ്റര്‍ തുടങ്ങിയ മത്സരങ്ങളിലെ മികച്ച പ്രകടനമാണ് പാലക്കാടിന് തുണയായത്. അതേ സമയം സ്‌കൂളുകളുടെ പോരാട്ടത്തില്‍ മാര്‍ ബേസിലിനെ മൂന്നാം സ്ഥാനത്തേക് പിന്തള്ളി പാലക്കാട് കല്ലടി പറളി സ്‌കൂളുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തി.

ഡിസ്‌കസ് ത്രോയില്‍ തൃശൂര്‍ നാട്ടികയുടെ അതല്യയും എറണാകുളത്തിന്റെ സാന്ദ്രാ ബാബുവും ദേശീയ റക്കോ ഡിനെ മറികടന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here