സംഘപരിവാര്‍ പ്രസിദ്ധീകരണം സ്‌കൂളില്‍ വിതരണം ചെയ്തതു; അധ്യാപകന് കാരണംകാണിക്കല്‍ നോട്ടീസ്

കോഴിക്കോട് :സംഘപരിവാര്‍ പ്രസിദ്ധീകരണം സ്‌കൂളില്‍ വിതരണം ചെയ്തതിന് അധ്യാപകന് കാരണംകാണിക്കല്‍ നോട്ടീസ് കൊയിലാണ്ടി ഗവഎച്ച് എസ് എസ്സ് ലെ അധ്യാപകന്‍ മുരളിക്കാണഡിപിഐ നോട്ടീസ് നല്‍കിയത്. പുറത്താക്കാതിരിക്കാന്‍ കാരണം ബോധ്യപ്പെടുത്തണമെന്നാണ് നോട്ടീസ് നല്‍കിയത്.

സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവിലായിരുന്നു സ്‌കൂളുകളില്‍ സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പുസ്തക വിതരണം. വിദ്യാഭാരതിയുടെ പുസ്തകങ്ങളാണ് ആര്‍ എസ് എസ് അനുകൂല അധ്യാപകര്‍ സ്‌കൂളുകളില്‍ വിതരണം ചെയ്യുന്നത്. ചരിത്രം വളച്ചൊടിച്ചും ആര്‍ എസ് എസ് നേതാക്കളെ വീരപുരുഷന്മാരാക്കിയുമാണ് പുസ്തകത്തിന്റെ ഉളളടക്കം.

വിദ്യാഭ്യാസവകുപ്പിന്റെ അനുമതിയില്ലാതെ നടന്ന പുസ്തക വിതരണം അന്വേഷിക്കാന്‍ വിദ്യാഭ്യാസമന്ത്രി നിര്‍ദ്ദേശം നല്‍കിയതിന്‍രെ അടിസ്ഥാനത്തിലാണ് നടപടി.
നാലുമുതല്‍ പത്ത് വരെ ക്ലാസുകളിലെ കുട്ടികള്‍ക്കുളള സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവിലായിരുന്നു പുസ്തക വിതരണം. ചരിത്രത്തെ വളച്ചൊടിക്കുന്നതും സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതുമാണ് പുസ്തകങ്ങള്‍.

ആര്‍ എസ് എസ് നേതാക്കളെ മഹത്വവത്ക്കരിക്കുന്ന പുസ്തകങ്ങളില്‍ അര്‍ദ്ധസത്യവും അസത്യവുമാണ് ഉളളടക്കം.വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ഇല്ലാതെയാണ് പുസ്തകവിതരണമെന്നും സ്‌കോളര്‍ഷിപ്പ് പരീക്ഷയെന്നും സ്‌കൂള്‍ അധികൃതരും വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News