കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കും; അശോക് ധവളെ

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം. നവംബര്‍ 20 മുതല്‍ മൂന്ന് ദിവസം പാര്‍ലമെന്റിന് മുന്നില്‍ കിസാന്‍ പാര്‍ലമെന്റ് സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യ കിസാന്‍ സഭ പ്രസിഡന്റ് അശോക് ധവളെ പറഞ്ഞു.

രാജ്യത്തെ കര്‍ഷകസംഘടനകള്‍ ചേര്‍ന്നുനടത്തുന്ന പ്രഷോഭത്തിന് കാസാന്‍ സഭ നേതൃത്വം നല്‍കുമെന്നും അശോക് ധവളെ വയനാട്ടില്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

രാജ്യത്തെ 150 ഒാളം കർഷക സംഘടനകണ ചേർന്നുള്ള കിസാൻ സംഘർഷ് സമന്വയ് മഞ്ചിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന
പ്രക്ഷോഭത്തിൽ ഒരു ലക്ഷം കർഷകർ പങ്കെടുക്കും കാർഷിക കടങ്ങൾ എ‍ഴുതിതള്ളണമെന്നും കർഷകരെ കടക്കെണിയിൽ നിന്ന് രക്ഷിക്കാൻ
എം എസ് സ്വാമിനാഥൻ റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടുമാണ് സമരം.

വൻകിട കോർപ്പറേറ്റുകളുടെ അജണ്ടയാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത്.കർഷകർക്ക് ഉൽപ്പാദനചെലവിന്‍റെ ഒന്നരയിരട്ടി കണക്കാക്കി താങ്ങുവില പ്രഖ്യാപിക്കുെമന്ന് വാഗ്ദാനം നൽകിയ മോദി സർക്കാർ ഇതുപോലും നടപ്പാക്കാതെ ചെറുകിട കർഷകരുടെ ഭൂമി ഏറ്റെടുത്ത് കോർപ്പറേറ്റുകൾക്ക് നൽകുകയാണ്.

ആദിവാസികളുടെ ഭൂമികൾ പോലും ഇത്തരത്തിൽ ഏറ്റെടുക്കുന്ന തിനെതിരെ കിസാൻ സഭ സമരരംഗത്താണെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിൽ സ്വതന്ത്ര്യ വ്യവസായ മേഖലക്കായി 30000 ഏക്കർ ഭൂമി അംബാനിക്ക് നൽകാനായിരുന്നു നീക്കം .

എന്നാൽ കർഷക പ്രക്ഷോഭത്തിന് സർക്കാർ മുട്ടുമടക്കി.വർഗ്ഗീയ രാഷ്ട്രീയത്തിനും കർഷകവിരുദ്ധ നയങ്ങൾക്കുമെതിരെ കിസാൻ സഭ
രാജ്യവ്യാപക പ്രക്ഷോങ്ങൾ ആരംഭിക്കുമെന്നും അശോക് ധവ്ളെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News