കമന്‍റടിച്ചത് ചോദ്യം ചെയ്ത പെണ്‍കുട്ടിക്ക് മര്‍ദ്ദനം; തെരുവിലിട്ട് പീഡിപ്പിക്കുന്നതിന്റെയും മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത്

മുംബൈ:അശ്ലീലകരമായി കമന്റടിച്ചതിനെ ചോദ്യം ചെയ്ത പെൺകുട്ടിക്ക് നേരെ പട്ടാപ്പകൽ പീഡനശ്രമം. പെൺകുട്ടിയെ തെരുവിൽ പീഡിപ്പിക്കുന്നതിന്റെയും മർദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു .

കുർലയ്ക്കടുത്ത് നെഹ്‌റു നഗറിലാണ് സംഭവം. ഈമാസം 19 ന് നടന്ന സംഭവം സിസിടിവിയിൽ പതിഞ്ഞതോടെയാണ് പുറം ലോകം അറിഞ്ഞത്.ട്യൂഷൻ ക്ലാസിന് പോകുന്ന സമയത്താണ് പെൺകുട്ടിക്ക് നേരേ ആക്രമണമുണ്ടായത്.

വഴിയിൽ വച്ച് ഒരു ആൺകുട്ടി പെണ്‍കുട്ടിക്ക് നേരേ കല്ലെറിഞ്ഞു. അവൾ ബഹളം വച്ചപ്പോൾ അവൻ അവളെ ആക്രമിക്കുകയായിരുന്നു.
സ്കൂളില്‍ പോവുകയായിരുന്ന പെണ്‍കുട്ടിയെ ഒാട്ടോറിക്ഷയിലിരുന്ന ചില ആൺകുട്ടികൾ അശ്ലീല കമന്‍റ് അടിച്ചു.

ഇത്തരം പ്രവണത പതിവായിരുന്നു. കമന്റടി നിർത്താൻ ആവശ്യപ്പെട്ടപ്പോൾ, പ്രകോപിതരായ അവർ പെണ്‍കുട്ടിയോട് ഉച്ചത്തിൽ കയർക്കുകയും അതിൽ ഒരാള്‍ പെണ്‍കുട്ടിയുടെ മുഖത്തിടിച്ചു.

തുടര്‍ന്ന് പെണ്‍കുട്ടി ബോധം കെട്ടുവീണു.തുടര്‍ന്ന് വൈദ്യ പരിശോധനയ്ക്ക് ശേഷം പെണ്‍കുട്ടിയും കുടുംബവും പോലീസില്‍ പരാതി നല്‍കി. പരാതി പിൻവലിച്ചില്ലെങ്കിൽ വിവരമറിയുമെന്ന് പറഞ്ഞ് ആൺകുട്ടികളുടെ വീട്ടുകാർ തന്റെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി ആരോപിച്ചു.

അക്രമികൾ പെൺകുട്ടിയെ ആക്രമിക്കുമ്പോഴും തെരുവിലുള്ളവരാരും അത് തടയാനോ പിന്തിരിപ്പിക്കാനോ ശ്രമിച്ചില്ല. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News