അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കില്‍ ഇന്ത്യയെ ജനാധിപത്യരാജ്യമെന്ന് വിളിക്കരുത്; ബിജെപിക്കെതിരെ ആഞ്ഞടിച്ച് വിജയ് സേതുപതി

ഇളയ ദളപതി വിജയിയുടെ മെര്‍സല്‍ സിനിമയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചതിനെതിരായ ബിജെപി നിലപാടിനെതിരെ ആഞ്ഞടിച്ച് നടന്‍ വിജയ് സേതുപതി. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കില്‍ ഇന്ത്യയെ ജനാധിപത്യരാജ്യമെന്ന് വിളിക്കരുതെന്ന് വിജയ് ട്വീറ്റ് ചെയ്തു.

അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നതിനെതിരെ ജനങ്ങളുടെ ശബ്ദം ഉയരേണ്ട സമയമാണിതെന്നും വിജയ് സേതുപതി പറഞ്ഞു.
ആറ്റ്ലി സംവിധാനം ചെയ്ത വിജയ് ചിത്രം മെര്‍സലില്‍ ജിഎസ്ടിയേയും ഡിജിറ്റല്‍ ഇന്ത്യയേയും വിമര്‍ശിക്കുന്നുണ്ട്.

ബി.ജെ.പി ഭരിക്കുന്ന യു.പിയിലെ ഗൊരഖ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവവും സിനിമയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. ചിത്രത്തില്‍ നിന്ന് ഈ സീനുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബിജെപി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News