തലകള്‍ കൂട്ടി ഇന്‍സുലേഷന്‍ ടേപ്പ് ചുറ്റിയ നിലയില്‍; മലയാളിയായ യുവാവിനെയും യുവതിയെയും ഡല്‍ഹിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: മലയാളിയായ യുവാവിനെയും യുവതിയെയും ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനിലെ ഹോട്ടലിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആലപ്പുഴ പള്ളിപ്പാട് സ്വദേശി കെ സുരേഷ് (29) എന്നയാളാണ് മരിച്ചത്. അതേസമയം, യുവതിയുടെ വിശദാംശങ്ങള്‍ ലഭ്യമല്ല.

ഹോട്ടല്‍ മുറിയില്‍ നിന്നും മലയാളത്തിലുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. വിഷം കഴിച്ചാണ് ഇരുവരും ജീവനൊടുക്കിയത്.മൃതദേഹങ്ങള്‍ കണ്ടെത്തുമ്പോള്‍ ഇരുവരുടെയും തലയിലൂടെ ഇന്‍സുലേഷന്‍ ടേപ്പ് ചുറ്റിയ നിലയില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News