
കോഴിക്കോട് :കോഴിക്കോട് നഗരമദ്ധ്യത്തില്‍ വെച്ച്് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. കോഴിക്കോട് വെള്ളയില്‍ സ്വദേശിയാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ഉടന്‍ അറസ്റ്റ് ഉണ്ടാവുമെന്നും കേസ് അന്വേഷിക്കുന്ന നടക്കാവ് പൊലീസ് വ്യക്തമാക്കി.
2 ദിവസം മുന്‍പാണ് പട്ടാപ്പകല്‍ കോഴിക്കോട് നഗരമദ്ധ്യത്തില്‍ വെച്ച് പെണ്‍കുട്ടിയെ ഇയാള്‍ കടന്നു പിടിക്കുന്ന ദ്ൃശ്യം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതും പെണ്‍കുട്ടി ബഹളം വെച്ചതിന് ശേഷം ഇയാള്‍ ഓടി രക്ഷപ്പെടുന്നതും ദ്യശ്യങ്ങളില്‍ കാണാമായിരുന്നു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസ് സ്വമേധയ കേസെടുക്കുകായിയിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.354-ാം വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിയ്ക്കാന്‍ ശ്രമിച്ച്തിനാണ് കേസ്.
തൊട്ടടുത്ത സി സി ടി വിയിലെ ദ്ൃശ്യമാണ്് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. കോഴിക്കോട് വൈ എം സി എ റോഡില്‍ നിന്ന് മാവൂര്‍ റോഡിലേയ്ക്കുള്ള ഇടവഴിയിലാണ് സംഭവം നടന്നതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്,

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here