കോഴിക്കോട് നഗരമദ്ധ്യത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി കസ്റ്റഡിയില്‍; പ്രതി വെള്ളയില്‍ സ്വദേശി; പിടികൂടിയത് കൊയിലാണ്ടിയില്‍ വെച്ച്

കോഴിക്കോട് : കോഴിക്കോട് നഗരമദ്ധ്യത്തില്‍ വെച്ച് പെണ്‍കുട്ടിയെ പീഢിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍.കോഴിക്കോട് വെള്ളയില്‍ സ്വദേശി ജംഷാദിനെയാണ് കൊയ്‌ലാണ്ടിയില്‍ വെച്ച് നടക്കാവ് പൊലീസ് പിടികൂടിയത്. അറസറ്റ് അല്‍പ്പസമയത്തിനകം രേഖപ്പെടുത്തും.

കോഴിക്കോട് വെള്ളയില്‍ സ്വദേശിയാണ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. ഉടന്‍ അറസ്റ്റ് ഉണ്ടാവുമെന്നും കേസ് അന്വേഷിക്കുന്ന നടക്കാവ് പൊലീസ് വ്യക്തമാക്കി.

2 ദിവസം മുന്‍പാണ് പട്ടാപ്പകല്‍ കോഴിക്കോട് നഗരമദ്ധ്യത്തില്‍  പെണ്‍കുട്ടിയെ ഇയാള്‍ കടന്നു പിടിക്കുന്ന ദ്ൃശ്യം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതും പെണ്‍കുട്ടി ബഹളം വെച്ചതിന് ശേഷം ഇയാള്‍ ഓടി രക്ഷപ്പെടുന്നതും ദ്യശ്യങ്ങളില്‍ കാണാമായിരുന്നു.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.354-ാം വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിയ്ക്കാന്‍ ശ്രമിച്ച്തിനാണ് കേസ്.

തൊട്ടടുത്ത സി സി ടി വിയിലെ ദ്ൃശ്യമാണ്് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. കോഴിക്കോട് വൈ എം സി എ റോഡില്‍ നിന്ന് മാവൂര്‍ റോഡിലേയ്ക്കുള്ള ഇടവഴിയിലാണ് സംഭവം നടന്നതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News