സ്‌കൂളില്‍ സംഘപരിവാര്‍ പുസ്തകങ്ങള്‍ വിതരണം ചെയ്ത സംഭവം; വിശദീകരണവുമായി അധ്യാപകന്‍ രംഗത്ത്

കോഴിക്കോട്: സ്‌കൂളില്‍ സംഘപരിവാര്‍ പുസ്തകങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി അധ്യാപകന്‍. ഉളളടക്കം അറിയാതെയാണ് വിദ്യാഭാരതിയുടെ പുസ്തകങ്ങള്‍ വിതരണം ചെയ്തതെന്ന് വിശദീകരണം. കൊയിലാണ്ടി ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ മുരളിയാണ് വിദ്യാഭാസ വകുപ്പിന്റെ കാരണം കാണിയ്ക്കല്‍ നോട്ടീസിന് മറുപടി നല്‍കിയത്.

ആര്‍ എസ് എസ് വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ  പുസ്തകങ്ങള്‍ കോഴിക്കോട് കൊയിലാണ്ടി ബോയ്സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിതരണം ചെയ്ത സംഭവത്തിലാണ് അധ്യാപകന്‍ കെ മുരളി വിശദീകരണം നല്‍കിയത്.

ഉളളടക്കം അറിയാതെയാണ് പുസ്തകങ്ങള്‍ വിതരണം ചെയ്തത്. തെറ്റ് മനസ്സിലാക്കുന്നു, പുസ്തകങ്ങള്‍ തിരികെ വാങ്ങാം എന്നിങ്ങനെ പോകുന്നു ബിജെപി അനുകൂല അധ്യാപക സംഘടനയില്‍പെടുന്ന കെ മുരളിയുടെ വിശദീകരണം.

എന്നാല്‍ സംഭവത്തെകുറിച്ച് നേരിട്ട് അന്വേഷിക്കാനാണ് ഡിപിഐ യുടെ തീരുമാനം. ഇതിന് ശേഷമാകും തുടര്‍നടപടി ഉണ്ടാവുക. വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ഇല്ലാതെ പുസ്തകം വിതരണം ചെയ്ത സംഭവം വിവാദമായതോടെയാണ്്, ഡിപിഐ അധ്യാപകന് നോട്ടീസ് നല്‍കിയത്. പുറത്താക്കാതിരിയ്ക്കാന്‍ കാരണം വ്യക്കമാക്കണമെന്ന് കാണിച്ചായിരുന്നു നോട്ടീസ്.

ചരിത്രത്തെ വളച്ചൊടിക്കുന്നതും സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതുമായിരുന്നു സ്‌കൂളില്‍ വിതരണം ചെയ്ത പുസ്തകങ്ങള്‍. നാലുമുതല്‍ പത്ത് വരെ ക്ലാസുകളിലെ കുട്ടികള്‍ക്കുളള സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവിലായിരുന്നു പുസ്തക വിതരണം.

പുസ്തക വിതരണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകളും അ്ധ്യാപകരും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel