പട്ടാപ്പകല്‍ സൗദിയില്‍ പ്രവാസിയെ കൊള്ളയടിച്ചു; വീഡിയോ വൈറവലായതോടെ പ്രതി പിടികൂടി; വീഡിയോ കാണാം

റിയാദ് : പട്ടാപ്പകല്‍ സൗദിയില്‍ പ്രവാസിയെ കൊള്ളയടിച്ചു. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പ്രതി പിടിയിലായി.
പ്രതി സൗദി സ്വദേശിയാണ്.

ഏഷ്യന്‍ വംശനെ കയ്യേറ്റം ചെയ്യുകയും അയാളുടെ പക്കലുള്ളതെല്ലാം തട്ടിപ്പറിക്കുകയും ചെയ്ത ശേഷം സ്വദേശി വാഹനത്തില്‍ കയറി സ്ഥലം വിടുകയായിരുന്നു. മറ്റു രണ്ടു പേരും വാഹനത്തിലുണ്ടായിരുന്നു. റിയാദിലാണ് സംഭവം.

സംഭവത്തിന്റെ വീഡിയോ ദൃശ്യം പിന്നീട് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയി. അതിക്രമം ശ്രദ്ധയില്‍പ്പെട്ട റിയാദ് പൊലീസ് വിദഗ്ധ സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു.

ഇരയായ ഏഷ്യന്‍ വംശജന്‍ പ്രതിയെ തിരിച്ചറികയും ചെയ്തു. കൂട്ടു പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. അതിക്രമം ശ്രദ്ധയില്‍പ്പെട്ട റിയാദ് പൊലീസ് വിദഗ്ധ സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News