ബിജെപിയുടേത് അസഹിഷ്ണുതാ നിലപാട്; തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പോലും സ്വാധീനിച്ച് ബിജെപി സര്‍ക്കാര്‍ ഏകാധിപത്യ പ്രവണത തുടരുന്നു

കാസര്‍കോട് :തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പോലും സ്വാധീനിച്ച് കേന്ദ്രസര്‍ക്കാര്‍ ഏകാധിപത്യ പ്രവണത തുടരുകയാണെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ജനജാഗ്രതാ യാത്രയുടെ രണ്ടാംദിവസത്തെ പര്യടനത്തിന് തുടക്കം കുറിച്ച് കാസര്‍കോട് പ്രസ്‌ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഡിയുടെ പഴയ സെക്രട്ടറിയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍. അദ്ദേഹത്തിന്റെ ഇംഗീതത്തിന് വഴങ്ങിയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീട്ടിവക്കുന്നത്.

മോഡിയുടെ സമ്മതം കിട്ടിയാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന രീതിയിലേക്ക് കാര്യം മാറി. ബിജെപിയുടെ അസഹിഷ്ണുതാ നിലപാട് സിനിമാ സെന്‍സര്‍ ബോര്‍ഡിലേക്കും നീളുകയാണ്.

തമിഴ്നാട്ടില്‍ വിജയുടെ സിനിമക്കെതിരായ ആര്‍എസ്എസ് പ്രതിഷേധം അവരുടെ ഫാസിസ്റ്റ് നിലപാടാണ് കാണിക്കുന്നത്. യുഡിഎഫിനെ എതിര്‍ക്കുന്നത് ബിജെപി വളര്‍ത്താനെന്നുള്ള വാദം ബാലിശമാണെന്ന് ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

ഫാസിസ്റ്റ് ശക്തിയായ ബിജെപി ഏറ്റവും ആദ്യം എതിര്‍ക്കേണ്ട കക്ഷി തന്നെയാണ്. കോണ്‍ഗ്രസിനാണ് ബിജെപിയോട് മൃദുസമീപനമുള്ളത്. ഇന്ധനവില വര്‍ധനയുടെ കാര്യത്തില്‍ ഹര്‍ത്താല്‍ നടത്തിയത് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ മാത്രമാണ്.

കേന്ദ്രസര്‍ക്കാരിനെതിരെയോ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലോ ഹര്‍ത്താല്‍ നടത്താന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. സംസ്ഥാനത്ത് ദുര്‍ബലമാണെങ്കിലും കേന്ദ്രഭരണ കക്ഷിയായതിനാല്‍ ബിജെപിയെ ശക്തമായി നേരിട്ടെ മതിയാകൂ.

കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപിയെ പ്രതിരോധിക്കാനാകില്ല. മുമ്പ് അങ്ങനെയുണ്ടായപ്പോള്‍ ബിജെപി രാജ്യത്ത് ഒറ്റകക്ഷിയായി വളരുന്ന സാഹചര്യമാണുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News