സ്‌കൂള്‍ കായികമേള: തംഗ്ജം സിംഗിന് മൂന്നാം സ്വര്‍ണം

പാലാ: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിന്റെ തംഗ്ജം അലേര്‍ട്ട്‌സന്‍ സിംഗിന് മൂന്നാം സ്വര്‍ണം.

ആണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹര്‍ഡില്‍സിലാണ് സിംഗ് സ്വര്‍ണം നേടിയത്.

നേരത്തെ സബ് ജൂനിയര്‍ വിഭാഗം 100 മീറ്ററിലും ലോംഗ് ജംപിലും തംഗ്ജം സ്വര്‍ണം നേടിയിരുന്നു. മണിപ്പൂര്‍ സ്വദേശിയാണ് തംഗ്ജം സിംഗ്.

സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററിലൂടെ അനുമോള്‍ തമ്പിയും മൂന്നാമത്തെ സ്വര്‍ണം നേടിയിരുന്നു. നേരത്തെ സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലും 5000 മീറ്ററിലും അനുമോള്‍ സ്വര്‍ണം നേടിയിരുന്നു.

കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ താരമാണ് അനുമോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News