മകള്‍ ഇതരമതസ്ഥനെ വിവാഹം കഴിച്ചതിന്റെ പേരില്‍ കുടുംബത്തിന് മഹല്ല് കമ്മിറ്റിയുടെ ഊരുവിലക്ക്

മലപ്പുറം: മകള്‍ ഇതരമതസ്ഥനെ വിവാഹം കഴിച്ചതിന്റെ പേരില്‍ കുടുംബത്തിന് മഹല്ല് കമ്മിറ്റിയുടെ ഊരുവിലക്ക്.

പെരിന്തല്‍മണ്ണ കൊണ്ടിപ്പറമ്പ് മദാറുല്‍ ഇസ്ലാം സംഘമാണ് കുന്നുമ്മല്‍ യൂസഫിനെയും കുടുംബത്തെയും മഹല്ല് കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയത്.

യൂസഫിന്റെ മകള്‍ ജസീല നിലമ്പൂര്‍ സ്വദേശി ടിസോ ടോമിനെ വിവാഹം കഴിച്ചതിന്റെ പേരിലാണ് നടപടി. യൂസഫിന്റെ ബന്ധു സിപി റഷീദ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ക്രിസ്ത്യന്‍ മതത്തില്‍പ്പെട്ട ടിസോ ടോമിയുമായി ജസീലയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചതോടെയാണ് യൂസഫിനെതിരെ മഹല്ല് കമ്മിറ്റി രംഗത്ത് വന്നത്.

അമുസ്ലീമുമായി വിവാഹബന്ധം നടത്തിയിരിക്കുന്നതിനാല്‍ യൂസഫുമായും അദ്ദേഹത്തിന്റെ വീട്ടുകാരുമായും മഹല്ല് സംബന്ധമായും അല്ലാത്തതുമായ വിഷയങ്ങളില്‍ സഹകരിക്കേണ്ടതില്ലെന്നാണ് മദാറുല്‍ ഇസ്ലാം സംഘത്തിന്റെ നോട്ടീസില്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News