കോഴിക്കോട്: ഇടവഴിയില്‍ പെണ്‍കുട്ടിയെ പീഢിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വെള്ളയില്‍ സ്വദേശി ജംഷീറിനെ കൊയിലാണ്ടിയില്‍ വച്ച് നടക്കാവ് പൊലീസ് ആണ് പിടികൂടിയത്. പെണ്‍കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് വൈഎംസിഎ റോഡിലുള്ള ഇടവഴിയില്‍ വച്ചാണ് ഇയാള്‍ ബാഗുമായി പോകുകയായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിച്ചത്.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് നടക്കാവ് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസെടുത്ത് ഒരു ദിവസത്തിനുള്ളില്‍ തന്നെ പ്രതി പിടിയിലാവുകയായിരുന്നു.
ഐപിസി 354വകുപ്പ് പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതും പെണ്‍കുട്ടി ബഹളം വച്ചതിന് ശേഷം ഇയാള്‍ ഓടി രക്ഷപ്പെടുന്നതും ദ്യശ്യങ്ങളില്‍ കാണാം.
കോഴിക്കോട്ടെ പെയിന്റിംഗ് തൊഴിലാളിയായ ഇയാള്‍ക്കെതിരെ നഗ്‌നത പ്രദര്‍ശനത്തിന്റെ പേരില്‍ നേരത്തെയും കേസെടുത്തിരുന്നു.

Get real time update about this post categories directly on your device, subscribe now.