ബിജെപി ദേശീയ സെക്രട്ടറി മെര്‍സല്‍ കണ്ടത് ഇന്റര്‍നെറ്റില്‍; ഗംഭീരമറുപടിയുമായി വിശാല്‍

വിജയ്‌യുടെ മെര്‍സല്‍ താന്‍ കണ്ടത് ഇന്റര്‍നെറ്റില്‍ നിന്നാണെന്ന ബിജെപി നേതാവിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നു. ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയാണ് ചിത്രം താന്‍ ഇന്റര്‍നെറ്റിലാണ് കണ്ടതെന്ന് പറഞ്ഞത്.

തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് കണ്ട ബിജെപി നേതാവിനെതിരെ നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ രംഗത്തെത്തി. വ്യാജപതിപ്പുകള്‍ കണ്ടു എന്ന് പറയുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനു മുന്‍പ് രണ്ടുവട്ടം ചിന്തിക്കണമെന്നും വിശാല്‍ പറഞ്ഞു.

വ്യാജ പതിപ്പുകള്‍ കാണുന്നത് ബിജെപിക്ക് മാത്രം കുറ്റകരമല്ലേ എന്ന് സോഷ്യല്‍മീഡിയയും ചോദിക്കുന്നു. ഭീഷണിപ്പെടുത്താന്‍ മാത്രമല്ല, രാജ്യത്തെ നിയമങ്ങള്‍ കൂടി ബിജെപി അനുസരിക്കേണ്ടതുണ്ടെന്നും സോഷ്യല്‍മീഡിയ അഭിപ്രായപ്പെട്ടു.

പ്രതിഷേധങ്ങള്‍ ശക്തമായതോടെ വാട്‌സ്ആപില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ ഭാഗങ്ങള്‍ കണ്ടു എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് രാജ വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here