ഏഷ്യന്‍ കപ്പ് ഹോക്കിയില്‍ മലേഷ്യയെ തകര്‍ത്ത് ഇന്ത്യ; മൂന്നാം കിരീടം 10 വര്‍ഷങ്ങള്‍ക്ക് ശേഷം

ഏഷ്യന്‍ കപ്പ് ഹോക്കി ഫൈനലില്‍ മലേഷ്യയെ തകര്‍ത്ത് ഇന്ത്യ. 2-1നാണ് ഇന്ത്യയുടെ ജയം. മന്‍പ്രീത് സിംഗും ലളിത് ഉപാദ്ധ്യായയുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. ആകാശ് ദീപ് സിംഗാണ് കളിയിലെ താരം.

മൂന്നാം മിനിറ്റില്‍ തന്നെ മന്‍പ്രീത് ആദ്യഗോള്‍ നേടി. പിന്നീട് ഇരുപത്തൊമ്പതാം മിനുട്ടില്‍ ലളിത് ഉപാധ്യായിലൂടെ സ്‌കോര്‍ രണ്ടായി ഉയര്‍ന്നു.

ഗോള്‍ മടക്കാനുള്ള മലേഷ്യയുടെ ശ്രമം അന്‍പതാം മിനിറ്റിലാണ് നടന്നത്. ഒരു ഗോള്‍ വഴങ്ങിയ ഇന്ത്യ പിന്നീട് വന്‍പ്രതിരോധം തീര്‍ത്ത് കിരീടം സ്വന്തമാക്കുകയായിരുന്നു.

ഇത് മൂന്നാം തവണയാണ് ഇന്ത്യ ഏഷ്യന്‍ കപ്പ് കിരീടം സ്വന്തമാക്കുന്നത്. 2003ലും 2007ലും ഇന്ത്യ കിരീടം സ്വന്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here