കൊച്ചി: ഹാദിയയെ മരുന്നു നല്‍കി മയക്കി കിടത്തുകയാണെന്ന ആരോപണവുമായി ഡോക്യുമെന്ററി സംവിധായകന്‍ രാംഗോപാല്‍ മോനോന്‍. ആയാം ഹാദിയ എന്ന ഡോക്യുമെന്ററിയുടെ സംവിധായകനാണ് രാംഗോപാല്‍ മേനോന്‍.
ഹാദിയയുടെ പിതാവ് അശോകനെതിരെയും ഗുരുതര ആരോപണങ്ങളാണ് രാംഗോപാല്‍ ഉന്നയിക്കുന്നത്. അശോകന്‍ ഹാദിയയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ രാഹുല്‍ ഈശ്വറിന്റെ കൈവശമുണ്ട്. അതിനെ കുറിച്ച് അന്വേഷിക്കണമെന്നും രാംഗോപാല്‍ ആവശ്യപ്പെട്ടു.
ഡോക്യുമെന്ററി നിര്‍മാണത്തിന്റെ ഭാഗമായി രാഹുലിനെ സന്ദര്‍ശിച്ചപ്പോഴാണ് മര്‍ദ്ദനത്തിന് ഇരയാകുന്നതായും കൊല്ലപ്പെടുമെന്ന് ഹാദിയ വ്യക്തമാക്കുന്ന വീഡിയോ രാഹുല്‍ തന്നെ കാണിച്ചതെന്നും രാംഗോപാല്‍ പറഞ്ഞു.
മതം മാറാന്‍ സഹായിച്ച സുഹൃത്തിന്റെ പിതാവിനെ വധിക്കാന്‍ അശോകന്റെ നേതൃത്വത്തില്‍ ബിജെപി പദ്ധതി തയ്യാറാക്കുന്നെന്ന് അമ്മ പൊന്നമ്മ ഹാദിയയോട് പറയുന്ന വീഡിയോയും തന്റെ കൈവശമുണ്ടെന്ന് രാംഗോപാല്‍ പറഞ്ഞതായി പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹാദിയയെ മരുന്ന് നല്‍കി മയക്കി കിടത്തുകയാണെന്നും വീട്ടില്‍ ക്രൂരമായ പീഡനങ്ങള്‍ക്കാണ് പെണ്‍കുട്ടി ഇരയായി കൊണ്ടിരിക്കുന്നതെന്നും രാംഗോപാല്‍ ആരോപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here