ഇന്ത്യയ്ക്ക് തോല്‍വി

മുംബൈ: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് ആറ് വിക്കറ്റിന്റെ വിജയം. 281 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡ് 49 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

80 റണ്‍സെടുക്കുന്നതിനിടെ ന്യൂസിലാന്‍ഡിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ ടോം ലതാമും (103), റോസ് ടെയ്‌ലറും (95) കളം നിറഞ്ഞാടി വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ പരമ്പരയില്‍ ന്യൂസിലാന്‍ഡ് 1-0ന് മുന്നിലെത്തി.

ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ, ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി മികവിലാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. 125 പന്തില്‍ രണ്ട് സിക്‌സുകളും ഒമ്പത് ഫോറുകളും കോഹ്‌ലി നേടി. കോഹ്‌ലിയുടെ ഇരുന്നൂറാമത്തെ മത്സരമാണിത്. കരിയറിലെ 31-ാം സെഞ്ച്വറി നേടിയ കൊഹ്‌ലി ഓസ്‌ട്രേലിയന്‍ മുന്‍ താരം റിക്കി പോണ്ടിംഗിനെ മറികടക്കുകയും ചെയ്തു.

ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം തെറ്റാണെന്നു തോന്നിക്കുന്ന തരത്തിലായിരുന്നു തുടക്കം. 30 റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണ്‍മാര്‍ രണ്ടുപേരും പുറത്തായി. 20 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും 9 റണ്‍സെടുത്ത ധവാനുമാണ് പുറത്തായത്.

പിന്നീട് കേദര്‍ ജാദവും വിരാട് കോഹ്‌ലിയും ഇന്നിങ്ങ്‌സ് നയിച്ചെങ്കിലും 12 റണ്‍സില്‍ നില്‍ക്കെ ജാദവും പുറത്തായി. തുടര്‍ന്ന് ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക് 37 റണ്‍സെടുക്കവേ സൗത്തി പുറത്താക്കി.

ധോണി ക്രീസിലെത്തിയതോടു കൂടിയാണ് സ്‌കോര്‍ ബോര്‍ഡ് ചലിക്കാന്‍ ചുടങ്ങിയത്. മുന്‍ നായകനെ ഒരറ്റത്ത് നിര്‍ത്തി കോഹ്‌ലി കളി നയിച്ചു. ഇതിനിടെ ബൗര്‍ട്ടിന്റെ പന്തില്‍ ധോണി പുറത്തായി.

ഹര്‍ദിക് പാണ്ഡ്യെ (16), ഭുവനേശ്വര്‍ കുമാര്‍ (16) എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് പിന്നീട് കോഹ്‌ലി സകോര്‍ ഉയര്‍ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News