സ്‌കൂള്‍ കായിക മേള: ഹര്‍ഡില്‍സില്‍ പിറവിയെടുത്തത് രണ്ട് മീറ്റ് റെക്കോര്‍ഡുകള്‍

പാലാ: സ്‌കൂള്‍ കായിക മേളയുടെ മൂന്നാം ദിനത്തിലെ ശ്രദ്ധേയ മത്സരങ്ങളിലൊന്നായിരുന്നു ഹര്‍ഡില്‍സ്. ഈ ഇനത്തില്‍, വിവിധ വിഭാഗങ്ങളിലായി രണ്ട് മീറ്റ് റെക്കോര്‍ഡുകളാണ് പിറന്നത്.

സബ്ജൂനിയര്‍ വിഭാഗം മത്സരമായിരുന്നു ആദ്യം. വിജയി ആരായിരിക്കും എന്ന് ഏറെക്കുറെ നേരത്തെ തന്നെ ഉറപ്പിച്ചതാണ്. മുന്‍ വിധികളൊന്നും തെറ്റിയില്ല. 80 മീറ്റര്‍ ഹഡില്‍സില്‍ മണിപ്പൂര്‍ സ്വദേശിയായ കോതമംഗലം സെന്റ് ജോര്‍ജിന്റെ തങ്ജം സിങ് തന്നെ സ്വര്‍ണമണിഞ്ഞു.

പെണ്‍കുട്ടികളുടെ ഇതേ ഇനത്തില്‍ കോട്ടയത്തിന്റെ ജുബി ജേക്കബായിരുന്നു ഒന്നാം സ്ഥാനം നേടിയത്. ജൂനിയര്‍ ആണ്‍ കുട്ടികളുടെ 100 മീറ്റര്‍ ഹഡില്‍സില്‍ പാലക്കാടിന്റെ സൂര്യജിത്തായിരുന്നു ചരിത്രം കുറിച്ചത്. മീറ്റ് റെക്കോര്‍ഡോടെയാണ് സൂര്യജിത്ത് ചാമ്പ്യനായത്.

ജൂനിയര്‍ പെണ്‍കുട്ടികളില്‍ തിരുവന്തപുരത്തിന്റെ അതുല്യ പി സജിയാണ് എതിരാളികളെ പിറകിലാക്കി ഫിനിഷ് ചെയ്തത്. സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹഡില്‍സില്‍ മലപ്പുറത്തിന്റെ മുന്നേറ്റമായിരുന്നു. മെല്‍ബിന്‍ ബിജുവാണ് സ്വര്‍ണം നേടിയത്.

ഹര്‍ഡില്‍സില്‍ നിന്ന് മറ്റൊരു മീറ്റ് റെക്കോര്‍ഡ് പിറന്നത് സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററിലായിരുന്നു. കോഴിക്കോടിന്റെ അപര്‍ണ റോയിയാണ് റെക്കോര്‍ഡോടെ സ്വര്‍ണ മെഡലില്‍ മുത്തമിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News