ടിപ്പു സുല്‍ത്താന്‍ കൂട്ടബലാല്‍സംഗം നടത്തിയ വ്യക്തിയെന്ന് കേന്ദ്രമന്ത്രി; പരാമര്‍ശത്തിനെതിരെ നിയമനടപടിയുമായി അനന്തരാവകാശികള്‍

ദില്ലി: ടിപ്പു സുല്‍ത്താനെതിരെ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡ നടത്തിയ മോശം പരാമര്‍ശങ്ങള്‍ക്കെതിരെ നിയമനടപടിയുമായി അനന്തരാവകാശികള്‍.

ടിപ്പു കുടുംബത്തിലെ ആറാം തലമുറയില്‍പ്പെട്ട ഭക്തിയാര്‍ അലിയാണ് നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കുടുംബത്തിലെ മറ്റു അംഗങ്ങളുമായി ആലോചിച്ച് പരാമര്‍ശങ്ങള്‍ക്കെതിരെ നിയമപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ നായകനായ ടിപ്പുവിനെതിരെ എന്ത് അടിസ്ഥാനത്തിലാണ് ബിജെപി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ടിപ്പുവിനെ ക്രൂരനായ കൊലപാതകിയായും കൂട്ടബലാല്‍സംഗം നടത്തിയ വ്യക്തിയായുമാണ് ഹെഗ്ഡ ചിത്രീകരിച്ചത്. കര്‍ണാടക ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.

അടുത്തമാസം നടക്കുന്ന ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷത്തില്‍ തന്നെ ക്ഷണിക്കേണ്ടെന്ന് വ്യക്തമാക്കിയാണ് അനന്ത്കുമാര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്.

അതേസമയം, എന്തു വില കൊടുത്തും കര്‍ണാടക ടിപ്പു ജയന്തി ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. സര്‍ക്കാര്‍ പരിപാടികളില്‍ ജനപ്രതിനിധികളെയും പാര്‍ട്ടിനേതാക്കളെയും പ്രോട്ടോകോള്‍ പ്രകാരം ഉള്‍പ്പെടുത്തുമെന്നും പങ്കെടുക്കണമോ വേണ്ടയോ എന്ന് അവര്‍ക്ക് തീരുമാനിക്കാമെന്നും സിദ്ധരാമയ്യ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News