‘മാധവേട്ടാ, കണ്ണൂരുകാര്‍ക്ക് നിങ്ങളെ വേണം’

കോളേജിലേക്ക് ഇറങ്ങുന്നത് ഇത്തിരി വൈകിപ്പോയാല്‍ ബ്ലോക്കുണ്ടാവരുതേ എന്നല്ല മറിച്ച് മേലെ ചൊവ്വ ജംഗ്ഷനില്‍ മാധവേട്ടന്‍ ആയിരിക്കണേ എന്നായിരുന്നു വിദ്യാര്‍ഥികളുടെ പ്രാര്‍ത്ഥന.

കണ്ണൂര്‍ നഗരത്തില്‍ ഏറ്റവും കൂടുതല്‍ ഗതാഗതകുരുക്ക് ഉണ്ടാകുന്ന സ്ഥലമാണ് മേലേ ചൊവ്വ ജംഗ്ഷന്‍. ഒറ്റ പോയിന്റില്‍ മൂന്നു പോലീസുകാര്‍ ഒരുമിച്ച് ശ്രമിച്ചാലും തീരാത്ത വിധമുള്ള ബ്ലോക്ക്.

സ്ഥിരം യാത്രക്കാര്‍ക്ക് മാധവേട്ടന്‍ വളരെയധികം സുപരിചിതനാണ്

എന്നാല്‍ മാധവേട്ടനുണ്ടെങ്കില്‍ നഗരത്തിലെ എത്ര വലിയ ഗതാഗത കുരുക്കും നിമിഷങ്ങള്‍ക്കുള്ളില്‍ അഴിച്ചെടുത്തിരിക്കും. അതൊരു വിശ്വാസം കൂടി ആണ്. കണ്ണൂരിലെ സ്ഥിരം യാത്രക്കാര്‍ക്ക് മാധവേട്ടന്‍ വളരെയധികം സുപരിചിതനാണ്.

നഗരത്തിലെ ട്രാഫിക് സിഗ്‌നലുകളെല്ലാം പണി മുടക്കിയപ്പോഴും ഒരു ദിവസം പോലും ലീവ് എടുക്കാത്ത ട്രാഫിക് ഹോംഗാര്‍ഡാണ് മാധവേട്ടന്‍. മാധവേട്ടന്‍ പണി മതിയാക്കുന്നു എന്ന വാര്‍ത്ത വളരെ ഞെട്ടലോടെയാണ് കണ്ണൂരുകാര്‍ കേട്ടത്.

പരസ്യമായ അപമാനത്തില്‍ മനം നൊന്താണ് മാധവേട്ടന്‍ ഇത്തരത്തിലൊരു കടുത്ത തീരുമാനമെടുത്തത്. ഒരാഴ്ച മുമ്പ് മേലേ ചൊവ്വയില്‍
ഗതാഗതകുരുക്ക് നിയന്ത്രിക്കവെ തെറ്റായ ദിശയില്‍ ചീറിപ്പാഞ്ഞെത്തിയ കാര്‍ തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

കാറിലുണ്ടായിരുന്നവര്‍ പരസ്യമായി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് മാധവേട്ടനെ വേദനിപ്പിച്ചത്. പരാതി നല്‍കിയെങ്കിലും കാര്യമായ നടപടിയൊന്നുമുണ്ടായില്ല. അതില്‍ പിന്നെ മാധവേട്ടനെ അവിടെ ഡ്യൂട്ടിക്കും ഇട്ടിട്ടില്ല.

മാധവേട്ടനെ പിന്തുണച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ വന്‍പ്രതിഷേധമാണ് ഉയരുന്നത്. കരസേനയില്‍ നിന്ന് ഓണററി ക്യാപ്റ്റന്‍ പദവിയില്‍ നിന്നു വിരമിച്ച ആളാണു മാധവേട്ടന്‍.

ജോലി എന്നതിനേക്കാള്‍ ഉപരി ഒരു സേവനം എന്ന രീതിയിലാണ് ഗതാഗതം നിയന്ത്രിക്കുന്നതിനെ കണ്ടിരുന്നത്. മാധവേട്ടന്‍ പണി മതിയാക്കുന്നത്. ഒരു മിനിട്ടു പോലും വിശ്രമമില്ലാതെ, പൊരിവെയിലത്തും മഴയത്തും തലങ്ങും വിലങ്ങും നടന്നു വാഹനങ്ങള്‍ നിയന്ത്രിക്കാനും കടത്തിവിടാനും മാധവന്‍ കാണിക്കുന്ന ആത്മാര്‍ഥത പ്രശസ്തമാണ്.

എട്ടു വര്‍ഷം മുന്‍പാണ് ഹോം ഗാര്‍ഡായി ജോലിയില്‍ പ്രവേശിച്ചത്. കണ്ണൂര്‍ നഗരത്തിന്റെ പ്രധാന ജംങ്ഷനുകളിലെല്ലാം ജോലി ചെയ്തിട്ടുണ്ട്. പ്രധാനമായും മാധവനെ മേലെ ചൊവ്വയിലാണ് നിയോഗിക്കാറ്.

മാധവേട്ടന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് കണ്ണൂരുകാര്‍…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News