‘മോദി മൂര്‍ദാബാദ്…’ സ്വന്തം നാട്ടില്‍ മോദിക്കെതിരെ പ്രതിഷേധവുമായി യുവതി; വീഡിയോ വൈറല്‍

വാരാണസി: വഡോദരയില്‍ നരേന്ദ്രമോദിക്ക് നേരെ യുവതിയുടെ വളയേറ് പ്രതിഷേധം.

മോദി നടത്തിയ റോഡ് ഷോക്കിടെയാണ് വള ഊരിയെറിഞ്ഞ് ആശാ വര്‍ക്കര്‍ ചന്ദ്രിക ബെന്‍ എന്ന യുവതി പ്രതിഷേധിച്ചത്. തുറന്ന വാഹനത്തില്‍ വഡോദരയില്‍ റോഡ് ഷോ നടത്തുകയായിരുന്ന മോദിയുടെ മുഖത്തേക്കാണ് യുവതി വള ഊരി എറിഞ്ഞത്.

നരേന്ദ്രമോദി മൂര്‍ദാബാദ് എന്നുവിളിച്ചുകൊണ്ടായിരുന്നു യുവതിയുടെ പ്രതിഷേധം. വളയേറിന് പിന്നാലെ ചന്ദ്രികാ ബെന്നിനെ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് അറസ്റ്റ് ചെയ്ത് നീക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here