ബിജെപിയെ വെല്ലുവിളിച്ച് കോടിയേരി ബാലകൃഷ്ണന്‍: അബ്രാഹ്മണരെ ശാന്തിമാരാക്കാന്‍ ഏതെങ്കിലും ബിജെപി സംസ്ഥാനങ്ങള്‍ തയ്യാറുണ്ടോ?

കണ്ണൂര്‍: കേരളത്തെ വിമര്‍ശിക്കുന്ന ബിജെപിയെ വെല്ലുവിളിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അബ്രാഹ്മണരെ ശാന്തിമാരാക്കാന്‍ ഏതെങ്കിലും ബിജെപി സംസ്ഥാനങ്ങള്‍ തയ്യാറുണ്ടോയെന്ന് കോടിയേരി ചോദിച്ചു.

കേരളത്തിലെ അബ്രാഹ്മണ ശാന്തി നിയമനം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായെന്നും കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്നും കോടിയേരി പറഞ്ഞു.

കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോടുള്ള സമീപനവും ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ന്യൂനപക്ഷ സംരക്ഷണം ഉറപ്പാകുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

യോഗിയുടെ സംസ്ഥാനത്ത് പശുക്കള്‍ക്ക് മാത്രമേ ആംബുലന്‍സുളളു എന്നും ശിശുക്കള്‍ക്കില്ലെന്നും കോടിയേരി പരിഹസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News