വിജയ്‌യെ അപമാനിച്ചാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല; സംഘപരിവാറിന് താക്കീതുമായി ആരാധകരുടെ പ്രതിഷേധം

കൊല്ലം: വിജയ് ചിത്രം മെര്‍സലിനെതിരെ സംഘപരിവാര്‍ ഉയര്‍ത്തിയ ഭീഷണിക്കെതിരെ ആരാധകരുടെ പ്രതിഷേധ പ്രകടനം. തങ്ങളുടെ താരത്തെ അപമാനിച്ചാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന് വിജയ് ഫാന്‍സ് വ്യക്തമാക്കി.

ആരോഗ്യരംഗത്തെ ചൂഷണവും കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടി ഉള്‍പ്പടെയുള്ള തെറ്റായ സാമ്പത്തിക നയങ്ങളെ വിമര്‍ശിക്കുന്ന മെര്‍സലിനെ നിരോധിക്കണമെന്ന ആര്‍എസ്എസ് ബിജെപി ആവശ്യത്തില്‍ പ്രതിഷേധിച്ചാണ് കൊല്ലത്തെ വിജയ് ഫാന്‍സ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.

ആരാധനാ തിയറ്ററില്‍ നിന്ന് ആരംഭിച്ച പ്രകടനം കൊല്ലം പ്രസ്സ് ക്ലബിനു മുമ്പില്‍ സമാപിച്ചു. പ്രകടനത്തിലുടനീളം സംഘപരിവാര്‍ അസഹിഷ്ണതയ്‌ക്കെതിരെ ആരാധകര്‍ മുദ്രാവാക്യം ഉയര്‍ത്തി. ചിത്രത്തെ ബിജെപി എതിര്‍ക്കാന്‍ കാരണം അവര്‍ തെറ്റു ചെയ്തത് കൊണ്ടാണെന്നും ആരാധകര്‍ തിരിച്ചടിച്ചു.

ചിത്രത്തെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അതിലെ അഭിനേതാവിന്റെ ജാതിയേയും മതത്തേയും വരെ ചോദ്യം ചെയ്യുന്നതും വര്‍ഗ്ഗീയവല്‍ക്കരിക്കുന്നതും സഹിക്കാന്‍ കഴിയില്ലെന്നും ആരാധകര്‍ വ്യക്തമാക്കി.

സിനിമാ മേഖലയ്ക്ക് 28ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയത് കലയെ കേന്ദ്ര സര്‍ക്കാര്‍ എത്രമാത്രം അംഗീകരിക്കുന്നതിന്റെ തെളിവാണെന്നും ആരാധകര്‍ പറഞ്ഞു.

പ്രതിഷേധിക്കാന്‍ മാത്രമല്ല, തങ്ങള്‍ക്ക് സാമൂഹിക പ്രതിബദ്ധതയും ഉണ്ടെന്ന് വിജയ് ആരാധകര്‍ തെളിയിച്ചു. വൃക്കരോഗിയായ യുവതിക്കും ക്യാന്‍സര്‍ രോഗിയായ യുവാവിനും 10000 രൂപ വീതം സ്വന്തം അദ്ധ്വാനത്തില്‍ നിന്ന് സ്വരുകൂട്ടിയ ധനസഹായം അവര്‍ കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News