ഗുരുവായൂര്‍ പൊലീസ് സ്റ്റേഷന്‍ അഴിഞ്ഞാട്ടക്കളമാക്കി യുവാവ്; സുഹൃത്തുക്കള്‍ക്കൊപ്പം പഴംപൊരി കഴിച്ചും അശ്ലീല ആംഗ്യം കാട്ടിയും അഫ്‌നാസിന്റെ പരാക്രമം

തൃശൂര്‍: ഗുരുവായൂരില്‍ വിദ്യാര്‍ഥികള്‍ക്ക് റോഡ് കുറുകെ കടക്കാന്‍ ബൈക്ക് തടഞ്ഞ ട്രാഫിക് പൊലീസുകാരന് യുവാവിന്റെ അസഭ്യവര്‍ഷം. കസ്റ്റഡിയിലെടുത്ത പൊലീസുകാര്‍ക്ക് സ്റ്റേഷനിലും ഇയാള്‍ തലവേദനയായി.

സ്റ്റേഷനിലും ഇയാള്‍ തലവേദന

സെല്‍ഫിയെടുത്തും പൊലീസുകാരെ വെല്ലുവിളിച്ചുമാണ് കോട്ടപ്പടി സ്വദേശി അഫ്‌നാസ് സ്റ്റേഷനില്‍ പരാക്രമം കാട്ടിയത്.

കഴിഞ്ഞ ദിവസം ഗൂരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. സ്‌കൂള്‍ വിട്ട് വരികയായിരുന്ന വിദ്യാര്‍ഥികളെ റോഡ് മുറിച്ചു കടക്കാന്‍ സഹായിക്കുകയായിരുന്നു ട്രാഫിക് പൊലീസുകാര്‍. കുട്ടികള്‍ക്ക് കടന്നു പോകാന്‍ ബൈക്ക് തടഞ്ഞതോടെയാണ് കോട്ടപ്പടി സ്വദേശി അഫ്‌നാസ് പൊലീസുകാരന് നേരെ തിരിഞ്ഞത്.

അസഭ്യ വര്‍ഷം നടത്തി കയര്‍ത്തതോടെ അഫ്‌നാസിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. ഇതോടെയാണ് സംഗതി വീണ്ടും ഗുരുതരമായത്.

സ്റ്റേഷനിലെത്തിയ അഫ്‌നാസ് മരക്കസേര തല്ലിപ്പൊളിച്ചു. മേശപ്പുറത്ത് കാല് കയറ്റി വച്ചും പൊലീസുകാരുടെ വീഡിയോ മൊബൈലില്‍ പകര്‍ത്തിയും യുവാവ് വെല്ലുവിളി തുടര്‍ന്നു.

മതസ്പര്‍ധ പടര്‍ത്തും വിധം പരാമര്‍ശങ്ങള്‍ നടത്തിയെടുത്ത വീഡിയോ സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കി. വിളിച്ചു വരുത്തിയ സുഹൃത്തുക്കള്‍ക്കൊപ്പം പഴംപൊരി കഴിച്ചും അശ്ലീല ആംഗ്യം കാട്ടി പൊലീസിനെ പരിഹസിച്ചും ഇവര്‍ പരാക്രമം നടത്തി.

പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും പുറമെ മതസ്പര്‍ധ പരത്തുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനും കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ അഫ്‌നാസിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News