ബില്‍ക്കിസ് ബാനോവിന് ഗുജറാത്ത് സര്‍ക്കാരില്‍ നിന്നും കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെടാമെന്ന് സുപ്രീംകോടതി; പൊലീസുകാര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണം

ദില്ലി: ഗോധ്ര കലാപത്തിലെ ഇര ബില്‍ക്കിസ് ബാനുവിന് ഗുജറാത്ത് സര്‍ക്കാരില്‍ നിന്നും കൂടുതല്‍ നഷ്ട്പരിഹാര തുക ആവശ്യപ്പെടാമെന്ന് സുപ്രീംകോടതി. ഇതിനായി പുതിയ ഹര്‍ജി സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു.

കലാപത്തില്‍ കൃത്യവിലോപം കാട്ടിയ പൊലീസുകാര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ നാല് ആഴ്ച്ചക്കുള്ളില്‍ വിശദീകരിക്കാനും ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

ഗുജറാത്ത് കലാപകേസില്‍ ഇരകളായവരെ ഒഴിവാക്കിയും കാലപത്തിന് കൂട്ട് നിന്ന പൊലീസുകാരെ സര്‍വീസില്‍ തിരിച്ചെടുത്തും സംരക്ഷിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സുപ്രീകോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ഗോധ്ര കലാപത്തിനിടെ കലാപകാരികളുടെ അക്രമത്തിനിരയായ ബില്‍ക്കിസ് ബാനു നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചു.

കലാപത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച് ബില്‍കിസ് ബാനോവിന്റെ കുടുംബത്തിലെ പതിനൊന്ന് പേരാണ് അക്രമികള്‍ കൂട്ടക്കൊല ചെയ്തത്. മൂന്നര വയസുള്ള മകളേയും കൊന്ന് കളഞ്ഞു. ബില്‍ക്കിസ് ബാനുവിനെ കൂട്ടമാനംഭഗത്തിനിരയാക്കി. കേസ് നേരത്തെ പരിഗണിച്ച മുബൈ ഹൈക്കോടതി പ്രതികളായ പന്ത്രണ്ട് പേരെ ജീവപര്യന്ത്യം തടവിന് ശിക്ഷിച്ചു.

ഇരയായ ബില്‍ക്കിസ് ബാനു ഗുജറാത്ത് സര്‍ക്കാരില്‍ നിന്നും കൂടൂതല്‍ നഷ്ടപരിഹാരത്തിന് ആവശ്യപ്പെടാമെന്ന് സുപ്രീംകോടതി പറഞ്ഞു. ഇതിനായി പുതിയ ഹര്‍ജി സമര്‍പ്പിക്കാന്‍ ബില്‍ക്കിസ് ബാനുവിനോട് കോടതി നിര്‍ദേശിച്ചു.

കലാപത്തില്‍ കൃത്യവിലോപം കാട്ടിയ പൊലിസുകാര സംരക്ഷിക്കുകയാണ് ഗുജറാത്ത് സര്‍ക്കാരെന്ന് ഹര്‍ജിക്കാരി ചൂണ്ടികാട്ടി. പൊലീസുകാരെല്ലാം സര്‍വീസില്‍ തിരിച്ച് കയറി. ഇതേ തുടര്‍ന്ന് ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി വിശദീകരണം ആവശ്യപ്പെട്ടു.

പൊലീസുകാര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് നാലാഴ്ച്ചക്കുള്ളില്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി നോട്ടീസ് അയച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here