കേസ് കൊടുത്തവരില്‍ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്ന് ദിലീപ്; സുരക്ഷയ്ക്ക് സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചിട്ടില്ല; കൂടിയാലോചന മാത്രമാണ് നടന്നതെന്നും മറുപടി

കൊച്ചി: സ്വകാര്യ സുരക്ഷ ജീവനക്കാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് നല്‍കിയ നോട്ടീസില്‍ നടന്‍ ദിലീപ് മറുപടി നല്‍കി.

തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് ദിലീപ് പൊലീസിനോട് പറഞ്ഞു. തനിക്കെതിരെ കേസ് കൊടുത്തവരില്‍ നിന്ന് താന്‍ ഭീഷണി നേരിടുന്നുണ്ടെന്നും ദിലീപ് പൊലീസിന് മറുപടി നല്‍കി.

സുരക്ഷ ഏജന്‍സിയോടും പൊലീസ് വിശദീകരണം തേടി

സ്വകാര്യ ഏജന്‍സിയെ സുരക്ഷക്കായി നിയോഗിച്ചിട്ടില്ല. കൂടിയാലോചന മാത്രമാണ് നടന്നതെന്നും ദിലീപ് പൊലീസിന് നല്‍കിയ മറുപടിയില്‍ പറയുന്നു. സ്വകാര്യ സുരക്ഷ തേടിയെന്ന മാധ്യമവാര്‍ത്തകളെ തുടര്‍ന്നാണ് ആലുവ സി.ഐ ദിലീപിനോട് വിശദീകരണം ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം ഗോവ ആസ്ഥാനമായുള്ള തണ്ടര്‍ ഫോഴ്‌സ് എന്ന സ്ഥാപനത്തിന്റെ പ്രതിനിധികള്‍ ആലുവയിലെത്തിയിരുന്നു. ഇവര്‍ ദിലീപിന്റെ സുരക്ഷ ഏറ്റെടുത്തിരുന്നതായും വാര്‍ത്ത വന്നിരുന്നു.

ഗോവ കേന്ദ്രീകരിച്ചുളള ഈ സുരക്ഷ ഏജന്‍സിയോടും പൊലീസ് വിശദീകരണം തേടിയിട്ടുണ്ട്.

ജനമധ്യത്തില്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് ദിലീപ് സ്വകാര്യ ഏജന്‍സിയുടെ സഹായം തേടിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ദിലീപ് സ്വകാര്യ സുരക്ഷ ഒരുക്കിയ നടപടി ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

തണ്ടര്‍ഫോഴ്‌സിന് രാജ്യത്ത് 11 സംസ്ഥാനങ്ങളില്‍ ഏജന്‍സികളുണ്ട്. കേരളത്തില്‍ തൃശൂര്‍, പാലക്കാട്. കോഴിക്കോട് എന്നിവിടങ്ങളിലാണ് ഓഫീസുകളുളളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News