നെയ്മര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തേക്ക്; സമനില മറികടക്കാനാകാതെ പിഎസ്ജി

ഫ്രഞ്ച് ലീഗിലെ അതി വാശിയേറിയ മത്സരത്തില്‍ വമ്പന്മാരായ പിഎസ്ജിയെ അഞ്ചാം സ്ഥാനക്കാരായ മാര്‍സെയ്‌ല്ലേ സമനിലയില്‍ തളച്ചു.
ഈ സീസണല്‍ നടന്ന പത്ത് മത്സരങ്ങളില്‍ പിഎസ്ജിയുടെ രണ്ടാം സമനിലയാണിത്. ബാര്‍സയില്‍ നിന്നെത്തിയ സൂപ്പര്‍താരം
നെയ്മര്‍ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. അടുപ്പിച്ച് ലഭിച്ച രണ്ട് മഞ്ഞക്കാര്‍ഡുകളാണ് നെയമര്‍ക്ക് പുറത്തേക്കുള്ള കാര്‍ഡിലേക്ക് നയിച്ചത്.

ബ്രസീല്‍ താരം കൂടിയായ ലൂയിസ് ഗുസ്താവോയിലൂടെ മാര്‍സെയ്‌ല്ലെ ആണ് മത്സരത്തില്‍ ആദ്യം ലീഡ് നേടിയത്. 33ാം മിനിറ്റില്‍ പക്ഷെ നെയ്മര്‍ പിഎസ്ജിയെ മത്സരത്തിലേക്ക് മടക്കികൊണ്ട് വന്നു.

 കവാനി സമനില ഗോള്‍ നേടി

പിന്നീട് ഫ്‌ലോറിയാന്‍ തൗവിന്‍ മാര്‍സെയ്‌ല്ലെയെ വീണ്ടും മുന്നിലെത്തിച്ചു. സമനില ഗോളിനായി പോരാടിയ പിഎസ്ജി ഫോം കിട്ടാതെ വിഷമിച്ച എംബപ്പേയെ മാറ്റി 80ാം മിനിറ്റില്‍ ഡി മരിയയെ കളത്തില്‍ ഇറക്കി.

ഇതിനിടയിലാണ് നെയ്മര്‍ പുറത്താകുന്നത്. കളി തീരാന്‍ സെക്കന്റുകള്‍ മാത്രം ബാക്കിയിരിക്കെയാണ് കവാനി സമനില ഗോള്‍ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News