ശ്രേയസ് അയ്യരും മുഹമ്മദ് സിറാജും ഇന്ത്യന്‍ ടീമില്‍; ജഡേജയും അശ്വിനും മടങ്ങിയെത്തുന്നു

മുംബൈയുടെ മലയാളി ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യരെയും ഫാസ്റ്റ് ബൗള്‍ മുഹമ്മദ് സിറാജിനേയും ന്യുസീലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. ഇരുവരും ഇതാദ്യമായാണ് ടീമില്‍ ഇടം നേടുന്നത്.

ട്വന്റി20, ലങ്കന്‍ പര്യടനങ്ങള്‍ക്കുള്ള ടീമിനെ വിരാട് കോഹ്ലി തന്നെ നയിക്കും. കോഹ്ലിക്ക് വിശ്രമം നല്‍കിയേക്കും എന്ന തരത്തില്‍ നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

നവംബറില്‍ തുടങ്ങുന്ന ശ്രീലങ്കയ്‌ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമില്‍ സ്പിന്നര്‍മാരായ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും മടങ്ങിയെത്തി. പരുക്കിനെ തുടര്‍ന്ന് മുരളി വിജയ്ക്ക് വിശ്രമം അനുവദിച്ചു.

മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലെ താരമായ ശ്രേയസ് അയ്യര്‍ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടേയും ഐ പി എല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെയും താരമാണ്. ഹൈദരാബാദ് വലങ്കയ്യന്‍ പേസറായ മുഹമ്മദ്‌സിറാജ് ഐപിഎലില്‍ സണ്‍റൈസസ് ഹൈദരാബാദിന് വേണ്ടിയാണ് കളിക്കുന്നത്.

അതേസമയം വിരമിക്കലിനായി വെറ്ററന്‍ താരം ആശിഷ് നെഹ്‌റയെ ന്യുസീലന്‍ഡിനെതിരെ ദില്ലിയില്‍ നടക്കുന്ന ആദ്യ ട്വന്റി20 മത്സരത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ട്വന്റി20 പരമ്പരയ്ക്കുള്ള ടീം

വിരാട് കോഹ്ലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, കെ.എല്‍.രാഹുല്‍, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, എം.എസ്.ധോനി, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, യുസ്?വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആശിഷ് നെഹ്‌റ

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീം

വിരാട് കോഹ്ലി, കെ.എല്‍.രാഹുല്‍, ശിഖര്‍ ധവാന്‍, മുരളി വിജയ്, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ, വൃദ്ധിമാന്‍ സാഹ, ആര്‍.അശ്വിന്‍, രവീന്ദ്ര രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഇശാന്ത് ശര്‍മ്മ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News