രാജീവ് വധക്കേസ്: ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ അഭിഭാഷകന്‍ ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. മറ്റൊരു ജഡ്ജി ഇനി കേസ് പരിഗണിക്കും.

ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവേ ശക്തമായ നിലപാടാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സ്വീകരിച്ചത്. ഉദയഭാനു കേസില്‍ ഏഴാം പ്രതിയാണെന്നും കൊലപാതകക്കുറ്റം നിലനില്‍ക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ഉദയഭാനുവിനെ ചോദ്യം ചെയ്യണമെന്നും പൊലീസ് നിലപാട് സ്വീകരിച്ചു. ഉദയഭാനുവിന് എതിരായ തെളിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ മുദ്രവച്ച കവറില്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു

തെളിവുകള്‍ പരിശോധിച്ച് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനിരിക്കെയാണ് ജഡ്ജി കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്‍മാറിയത്. താന്‍ പിന്മാറുകയാണെന്നും മറ്റൊരു ജഡ്ജി ഹര്‍ജി തുടര്‍ന്നു പരിഗണിക്കുമെന്നും ജസ്റ്റിസ് പി ഉബൈദ് വ്യക്തമാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. ക്രിമിനല്‍ കേസിലെ പ്രതികള്‍ അഭിഭാഷകനുമായി ബന്ധപ്പെടുന്നത് എങ്ങനെ ഗൂഢാലോചനയാകും എന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാല്‍ അന്വേഷണവുമായി മുന്നോട്ടു പോകാന്‍ കോടതി പൊലീസിന് അനുമതി നല്‍കുകയും ചെയ്തു.

ജഡ്ജി പിന്മാറിയ സാഹചര്യത്തില്‍ ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീരുമാനം വൈകാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News