അഴിമതിക്കാരെ സംരക്ഷിക്കുന്ന ഓര്‍ഡിനന്‍സ് പാസാക്കാനുള്ള രാജസ്ഥാന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി

ദില്ലി: അഴിമതിക്കാരെ സംരക്ഷിക്കുന്ന വിവാദ ഓര്‍ഡിനന്‍സ് നിയമസഭയില്‍ പാസാക്കാനുള്ള രാജസ്ഥാന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി.

ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയസഭ പിരിഞ്ഞു.രണ്ട് ബിജെപി എം.എല്‍.എമാരും നിയമത്തിനെതിരെ രംഗത്ത് വന്നത് മുഖ്യമന്ത്രി വസുദ്ധര രാജയ്ക്ക് തിരിച്ചടിയായി.

സര്‍ക്കാര്‍ അനുമതിയില്ലാതെ പൊതുപ്രവര്‍ത്തകര്‍,സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍,ജഡ്ജിമാര്‍ എന്നിവര്‍ക്കെതിരെ അഴിമതി കേസെടുക്കുന്നത് തടയുന്ന വിവാദ ബില്‍ രാജ്യസ്ഥാന്‍ നിയമസഭയുടെ ആദ്യ ദിനം മുഖ്യമന്ത്രി വസുദ്ധരരാജെ അവതരിപ്പിച്ചു.

അഴിമതി കേസുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് രണ്ട് വര്‍ഷ വരെ തടവും ബില്ലില്‍ നിഷ്‌കര്‍ഷിക്കുന്നു. സെപ്റ്റംബര്‍ ആറിന് ഗവര്‍ണ്ണര്‍ ഒപ്പ് വച്ച് ഓര്‍ഡിനന്‍സായി പുറത്തിറക്കിയ ബില്‍ ഈ നിയമസഭാ സമ്മേളനത്തില്‍ പാസാക്കിയെടുക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

എന്നാല്‍ ബില്ലില്‍േ മേലുള്ള ചര്‍ച്ചയിലേക്ക് കടക്കാന്‍ ഭരണപക്ഷത്തിനായില്ല. പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെതിരെ രംഗത്ത് എത്തി.

കരിനിയമെന്ന് പ്രതിപക്ഷ നേതാവ് രാമേശ്വര്‍ ദുഡി ആരോപിച്ചു. വന്‍ പ്രതിഷേധത്തിനൊടുവില്‍ കോണ്‍ഗ്രസ് സഭയില്‍ നിന്നും വാക്കൗണ്ട് നടത്തി.

ഇതിനിടയില്‍ രണ്ട് ബിജെപി എം.എല്‍എമാര്‍ ബില്ലിനെതിരെ രംഗത്ത് വന്നത് മുഖ്യമന്ത്രി വസുദ്ധര രാജയ്ക്ക് തിരിച്ചടിയായി. അഴിമതി കേസുകള്‍ വാര്‍ത്തയാക്കുന്നത് തടയുന്ന ബില്‍ ഭരണഘടനാ വിരുദ്ധമെന്ന് ബിജെപി എം.എല്‍.എമാരായ ഗ്യാന്‍ഷ്യാം തിവാരി,നര്‍പത്ത് സിങ്ങ് രാജവ്വി എന്നിവര്‍ കുറ്റപ്പെടുത്തി.

ഇതിനെതിരെ പോരാടുമെന്ന് ഇരുവരും അറിയിച്ചു. ബില്ലിനെതിരെ ഭരണപക്ഷത്ത് നിന്ന് എതിര്‍പ്പ് ഉയര്‍ന്നത് ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്.

സഭയ്ക്ക് പുറത്ത് രാജസ്ഥാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ നിയമസഭയില്‍ നിന്നും ഗവര്‍ണ്ണറുടെ വസതിയിലേയ്ക്ക് മാര്‍ച്ച് നടത്തി.

സച്ചില്‍ പൈലറ്റടക്കമുള്ളവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News