തിരുവനന്തപുരത്ത് രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്കു സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്തു. ഗ്രീന്‍ ഡോം പബ്ലിക് സ്‌കൂളില്‍ നിന്നാണ് കുട്ടിയെ അഞ്ച് ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

സഹപാഠികളെ ഉപദ്രവിച്ചെന്ന് ആരോപിച്ചാണ് കുട്ടിക്കെതിരെ പ്രിന്‍സിപ്പല്‍ നടപടി എടുത്തത്.

കുട്ടിയെ  പരിപാടികളില്‍ നിന്ന്  അധികൃതര്‍ മാറ്റി നിര്‍ത്തുകയും ചെയ്തു

ഇത് സംബന്ധിച്ച നോട്ടീസും കുട്ടിയുടെ പിതാവായ ഷബീറിന് സ്‌കൂള്‍ അധികൃതര്‍ നല്‍കി. നടപടിയുടെ ഭാഗമായി കുട്ടിയെ സ്‌കൂളിലെ സ്വാതന്ത്ര്യദിന പരിപാടികളില്‍ നിന്ന്  അധികൃതര്‍ മാറ്റി നിര്‍ത്തുകയും ചെയ്തു.

ഇതിന് പിന്നാലെ കുട്ടിയെ പിതാവ് സര്‍ക്കാര്‍ സ്‌കൂളിലേക്കും മാറ്റി. അതേസമയം, കുട്ടിയുടെ പിതാവിന്റെ മോശം പെരുമാറ്റവും കുട്ടിയുടെ നിരന്തരമായ അച്ചടക്കമില്ലായ്മയെ തുടര്‍ന്നും ആണ് നടപടി എടുത്തതെന്ന് പ്രിന്‍സിപ്പല്‍ നസീര്‍ പറഞ്ഞു.

കൂടാതെ കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ട പ്രകാരമാണ് സസ്‌പെന്‍ഡ് ചെയ്തതായിട്ടുളള കത്ത് നല്‍കിയതെന്നും പ്രിന്‍സിപ്പല്‍ ന്യായീകരിച്ചു.

എന്നാല്‍ സ്‌കൂളിലെ ഡ്രൈവറാണ് സസ്‌പെന്‍ഡ് ചെയ്തതായുളള കത്ത് തന്നെ ഏല്‍പ്പിച്ചതെന്നും പിടിഎ മീറ്റിങ്ങിലാണ് കുട്ടിയെ സസ്‌പെന്‍ഡ് ചെയ്യാനുളള തീരുമാനം എടുത്തതെന്നും മുന്‍ പിടിഎ പ്രസിഡന്റ് കൂടിയായ കുട്ടിയുടെ പിതാവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News