ചുവപ്പിനെ നെഞ്ചോട് ചേര്‍ത്ത് ‘ഹസീബും ഇച്ചാപ്പിയും’; സിപിഐഎം സമ്മേളനത്തില്‍ ചെങ്കൊടിയേന്തി ഈ ‘പറവകള്‍’

പറവ സിനിമയിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ ഇച്ചാപ്പിക്കും ഹസീബിനും സിപിഐഎമ്മിന്റെ ആദരം. സിപിഐഎം ഫോര്‍ട്ട് കൊച്ചി ലോക്കല്‍ സമ്മേളനത്തിലാണ് ഇരുവരെയും ആദരിച്ചത്.

സമ്മേളനത്തോനുബന്ധിച്ച് നടന്ന പ്രകടനത്തിലും ഇരുവരും പങ്കെടുത്തു. ചെങ്കൊടി പിടിച്ച പ്രകടനത്തില്‍ അണിചേര്‍ന്ന ഇരുവരുടെയും ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

ഇച്ചാപ്പിയായി വേഷമിട്ട അമല്‍ഷായും ഹസീബായി വേഷമിട്ട ഗോവിന്ദ പൈയും തന്നെയാണ് സൗബിന്‍ ഒരുക്കിയ പറവയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ഥിയാണ് അമല്‍ഷാ. ഗോവിന്ദ് പത്തിലും പഠിക്കുന്നു. താരപ്രഭ ഇല്ലാതെ എത്തിയ ഈ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ നേട്ടമാണ് ഉണ്ടാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel